ഒഞ്ചിയത്തിന്‌ യുവപോരാളി ; ടി പി ബിനീഷ്‌ ഒഞ്ചിയം ഏരിയാ സെക്രട്ടറി

By news desk | Friday December 1st, 2017

SHARE NEWS

നാദാപുരം: ഒഞ്ചിയത്തെ ചരിത്ര സംഭവങ്ങള്‍ കൊണ്ടും സിപിമ്മിലെ വിമത പ്രശ്‌നങ്ങള്‍ക്കും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒഞ്ചിയത്തെ സിപിഎം നേതൃത്വത്തെ ടി പി ബിനീഷ്‌ നയിക്കും. സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷിനെ തെരഞ്ഞെടുത്തു. യുവജന ക്ഷേമ ബോര്‍ഡ്‌ അംഗ്‌ം കൂടിയാണ്‌ ബിനീഷ്‌.

തുടച്ചയായി ആറു വര്‍ഷം ഏരിയാ സെക്രട്ടറിയായിരുന്ന ഇ എം ദയാനന്ദന് പകരക്കാരനായാണ് മുപ്പത് വയസ്സുകാരനായ ബിനീഷ് എത്തുന്നത്. അറക്കല്‍ കടപ്പുറത്തെ മല്‍സ്യതൊഴിലാളി കുടുംബത്തില്‍ നിന്നാണ് തൊഴിലാളി വര്‍ഗത്തിന്റെ ഈറ്റില്ലമായ ഒഞ്ചിയത്തിന്റെ സാരഥിയാകാന്‍ ബിനീഷ് എത്തുന്നത്.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ വന്ന ബിനീഷിന് പോലീസ് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആഴ്ചകളോളം ജയില്‍വാസവും അനുഭവിച്ചു. നാല് പേര്‍ ഒഴിവായ ഏരിയാ കമ്മിറ്റിയില്‍ ഡിവൈഎഫ്‌ഐ നേതാവായ കെ വി ലേഖ ഉള്‍പ്പെടെ നാല് പുതുമുഖങ്ങള്‍ ഉണ്ട്.

കെ അനന്തന്‍, ടി എന്‍ രാജന്‍, എം കെ രാഘവന്‍ എന്നിവരാണ് മറ്റ് മൂന്നുപേര്‍. വള്ളിക്കാട്ടെ കെ കെ കുമാരനും യു എം സുരേന്ദ്രനും കെ കെ നാണു മാസ്റ്ററും പുന്നേരി ചന്ദ്രനും കമ്മിറ്റിയില്‍ നിന്ന് ഒഴിവായി. ടി പി ബിനീഷ് ഏരിയാ സെക്രട്ടറിയായതോടെ ഒഞ്ചിയത്തെ യുവാക്കളില്‍ വന്‍ ആവേശം ഉണ്ടായിട്ടുണ്ട്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഉജ്ജ്വല സമരങ്ങള്‍ക്ക് ബിനീഷ് നേതൃത്വം നല്‍കിയിരുന്നു.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read