കുളം നിര്‍മ്മാണത്തിന്‌ സ്ഥലം നല്‍കി ക്ഷേത്ര കമ്മിറ്റി

By news desk | Friday December 1st, 2017

SHARE NEWS

നാദാപുരം: കുളം നിര്‍മ്മണത്തിന്‌ സ്ഥലം നല്‍കി ക്ഷേത്ര കമ്മിറ്റി മാതൃകയായി. വരിക്കോളി ശ്രീ മണക്കുളങ്ങര മഹാവിഷ്‌ണു ക്ഷേത്ര കമ്മറ്റിയാണ്‌ മണക്കുളങ്ങര പറമ്പില്‍ കുളത്തിന്‌ ആവശ്യമായ സ്ഥലം പഞ്ചായത്ത്‌ സിക്രട്ടറിയുടെ പേരില്‍ സംഭാവനയായി നല്‍കിയത്‌.
വാര്‍ഡ്‌ മെമ്പര്‍ അഡ്വ.കെ എം.രഘുനാഥ്‌ സ്ഥലത്തിന്റെ രേഖ പഞ്ചായത്ത്‌ സിക്രട്ടറി ശ്രീ സുരേഷ്‌ ബാബുവിന്‌ കൈമാറി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫീറ മൂന്നാം കുനി, വൈസ്‌ പ്രസിഡന്റ്‌ സി.വി.കുഞ്ഞികൃഷ്‌ണന്‍, സി.ആര്‍ .ഗഫൂര്‍, രാജീവന്‍ എന്നിവര്‍ സന്നിഹതരായിരുന്നു. പ്രസ്‌തുത സ്ഥലത്ത്‌ എത്രയും പെട്ടന്ന്‌ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച്‌ കുളം നിര്‍മ്മാണം തുടങ്ങുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ അംഗം അഹമ്മദ്‌ പുന്നക്കല്‍ അറിയിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read