വര്‍ഷങ്ങള്‍ തെരുവോരങ്ങളില്‍ ജീവിതം ഒടുവില്‍ തുണയായത് ‘തണല്‍’

By | Thursday May 25th, 2017

SHARE NEWS

വടകര: സ്വന്തം നാടും പേരുമറിയാതെ വര്‍ഷങ്ങള്‍ തെരുവോരങ്ങളില്‍ ജീവിതം തള്ളിനീക്കിയ മധ്യവയസ്‌കന് ഒടുവില്‍ തുണയായി ‘തണല്‍’. അഴിയൂര്‍ ചുങ്കം ടൗണില്‍ അഞ്ച് വര്‍ഷമായി സ്ഥിര സാന്നിധ്യമായ അമ്പതുകാരനെയാണ്  തണലിന് കൈമാറിയത്. അഴിയൂര്‍ ചുങ്കത്തെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറായിരുന്നു ഇദ്ദേഹത്തിന്റെ ആകെ ആശ്വാസം. നാടിനോട് ഇഴുകി ചേര്‍ന്ന ശാന്ത ചിത്തനായ ഈ മധ്യവയ്സകന്‍ എപ്പോഴും മൗനിയായിട്ടായിരുന്നു കാണപ്പെട്ടിരുന്നത്. പരിസരത്തെ ഹോട്ടലുകളില്‍ നിന്നും നല്‍കുന്ന ഭക്ഷണം കഴിച്ചായിരുന്നു ജീവിതം. നാട് എവിടെയെന്ന് അറിയാത്ത ഇയാളെ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് മുന്‍കൈയ്യെടുത്താണ് തണല്‍ അധികൃതരുമായി സംസാരിച്ച് അവിടേക്കയക്കാന്‍ തീരുമാനിച്ചത്. മുഷിഞ്ഞ വസ്ത്രം ധരിച്ച് താടിയും മുടിയും നീട്ടി നടന്നിരുന്ന ഇയാളെ കുളിപ്പിച്ച് പുത്തന്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് നാട്ടുകാര്‍ യാത്രയയച്ചത്. തണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.പി.ഫൈസല്‍, പി.കാസിം, സലാം എന്നിവര്‍ ഇയാളെ തണലില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read