അരുതായ്മകളോട് ‘നോ’

By news desk | Friday October 27th, 2017

SHARE NEWS

നാദാപുരം: അരുതായ്മകളോട് ‘നോ’ പറയാന്‍ പെണ്‍കുട്ടികള്‍ കരുത്താര്‍ജ്ജിക്കണമെന്ന് നാദാപുരം ഡി .വൈ.എസ് .പി വി.കെ.രാജു. നാദാപുരം ടി. ഐ എം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗൈഡ്‌സ് യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിക്കുന്ന ചുറ്റുപാടുകളില്‍ പതിയിരിക്കുന്ന അപകടങ്ങളെ കരുതിയിരിക്കണമെന്നും അതിനെതിരെ സദാ ജാഗ്രത പുലര്‍ത്തണമെന്നും ഡി .വൈ.എസ് .പി പറഞ്ഞു.

പ്രിന്‍സിപ്പല്‍ സി.കെ അബ്ദുല്‍ ഗഫൂര്‍ ആധ്യക്ഷനായി . സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ കമ്മീഷണര്‍ പി. വി.കുഞ്ഞമ്മദ് , അസിസ്റ്റന്റ് സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ പ്രശാന്ത്, ഹെഡ് ക്വാര്‍ട്ടേഴ്‌സ് കമ്മീഷണര്‍ ദിവ്യപ്രഭ.പി, സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് ബംഗ്ലത്ത്, കെ.എം. കുഞ്ഞബ്ദുല്ല, ടി ഐ എം സെക്രട്ടറി വി.സി.ഇഖ്ബാല്‍, നാസര്‍ എടച്ചേരി, അബ്ബാസ് കണേക്കല്‍, പി.സലീന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.സിദ്ദീഖ് , എം.കെ.മുനീര്‍ സംസാരിച്ചു ‘

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16