ടി.പി വധക്കേസ്: പ്രതികള്‍ക്ക് ജയില്‍ ആശുപത്രിയില്‍ സുഖവാസം; എതിര്‍പ്പുമായി സഹതടവുകാര്‍

By | Wednesday May 31st, 2017

SHARE NEWS
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ആശുപത്രിയില്‍ സുഖവാസം. എതിര്‍പ്പുമായി സഹതടവുകാര്‍.  പ്രതികളിലൊരാളായ  മനോജിനെ അടുത്തിടെ ശ്രീചിത്രാ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു.  ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത ശേഷം ജയില്‍ ആശുപത്രിയിലാക്കി.
ആശുപത്രിയില്‍ മനോജിന്‍റെ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനുമൊക്കെ സഹായത്തിനായി ഒരു തടവുകാരനെ സ്ഥിരം സഹായിയായി നിയമിച്ചു. അതിനിടെ കൂട്ടു പ്രതികളായ സിജിത്തിനും റഫീക്കിനും കൂടി മനോജിനെ സഹായിക്കണമെന്നു പറഞ്ഞു രംഗത്ത് വന്നു.ജയില്‍ സബോഡിനേറ്റ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇവരെയും ജയില്‍ ആശുപത്രിയിലേക്കു മാറ്റാന്‍ ജയില്‍ ഉന്നതരോട്
ഇരുവരും മനോജിനൊപ്പം ജയില്‍ ആശുപത്രിയിലാണ് ഇപ്പോള്‍ താമസം.ഇവിടെയുള്ള രണ്ടു ബ്ലോക്കിലും  ഫാനും ടിവിയും കട്ടിലുമൊക്കെയുള്ള എല്ലാ സൌകര്യങ്ങളും ഉണ്ട്.കൂടാതെ രോഗികള്‍ ആയതിനാല്‍ പ്രത്യേക ഭക്ഷണമാണ്  നല്‍കുന്നതും.

ജയില്‍ രേഖകളില്‍ ഇപ്പോഴും റഫീക്കും സിജിത്തും ജയിലിനുള്ളിലെ  തോട്ടത്തിലെ പണിക്കാരായാണു കാണിച്ചിട്ടുള്ളത്. അതിനാല്‍ ശമ്പളവും കൃത്യമായി കിട്ടുന്നുമുണ്ട്. ഇതൊക്കെയാണ് സഹതാടവുകാരില്‍ എതിര്‍പ്പുണ്ടാകാന്‍ കാരണമായി തീര്‍ന്നിട്ടുള്ളത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read