പഴകിയ ഭക്ഷണം; എംആര്‍എ ഉള്‍പ്പെടെ വടകരയില്‍ രണ്ട് ഹോട്ടലുകള്‍ പൂട്ടിച്ചു

By | Thursday July 6th, 2017

SHARE NEWS

വടകര: വടകരയില്‍ ഹെല്‍ത്ത് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ എംആര്‍എ ഉള്‍പ്പെടെ രണ്ട് ഹോട്ടലുകളില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. ആഴ്ചകളോളം പഴക്കമുള്ള ഭക്ഷണങ്ങളാണ് നാഷനല്‍ ഹൈവേക്ക് സമീപമുള്ള എംആര്‍എ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്തത്. പുഴു വന്ന അവസ്ഥയിലാണ് എംആര്‍എയിലെ ഭക്ഷണ പദാര്‍ഥങ്ങള്‍. വടകര കോണ്‍വന്റ് റോഡിലെ സംഗീത് ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ ബിരിയാണി, ചിക്കന്‍, കറി, ചോറ് എന്നിവയാണ് കണ്ടെത്തിയത്. വളരെ പഴകിയ ഭക്ഷണമാണ് എംആര്‍എ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്തതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശ് വടകര ന്യൂസിനോട് പറഞ്ഞു.

 

 

 

 

 

 

 

 

 

വടകരയിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വില്‍ക്കുന്നുണ്ടെന്ന വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ നഗരസഭാ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്.രാവിലെ ഏഴു മണിയോടെ ആരംഭിച്ച പരിശോധനയില്‍ പുതിയ ബസ്‌ സ്റ്റാന്റ്  പരിസരത്തെ എംആര്‍എ  റെസ്റ്റോറന്റില്‍ നിന്നും നൂറു കിലോയോളം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. കോണ്‍വെന്റ് റോഡിലെ സംഗീത് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ദുര്‍ഗന്ധം വമിക്കുന്ന മാംസാഹാരങ്ങളും ഉദ്ധ്യോഗസ്ഥര്‍ കണ്ടെത്തി.പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയ ഇരു ഹോട്ടലുകള്‍ക്കും ന്യൂനതകള്‍ പരിഹരിക്കും വരെ അടച്ചു പൂട്ടാന്‍ ഉദ്ധ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നും തല്സ്ഥിതി തുടരുകയാണെങ്കില്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കിയാണ്‌ ഉദ്ധ്യോഗസ്ഥര്‍ മടങ്ങിയത്.

 

 

 

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read