വാണിമേലിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കയ്യടിയോടെ അംഗീകരിച്ച തീരുമാനം നടപ്പിലാക്കാന്‍ വൈകുന്നതിന് പിന്നിലെ കാരണമെന്ത്?

By | Monday May 1st, 2017

SHARE NEWS

വാണിമേല്‍: സമൂഹ ദ്രോഹികളുടെ പ്രവര്‍ത്തനം ചെറുക്കാന്‍ പോലീസ് പിക്കറ്റ് പോസ്റ്റും ക്യാമറയും സ്ഥാപിക്കാനുളള തീരുമാനം വാണിമേലിലെ എല്ലാ രാഷ്ട്രീയ  പാര്‍ട്ടികളും  കയ്യടിയോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കുഞ്ഞിരാമന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പന്തം കൊളുത്തി പ്രകടനത്തിനുനേരെ നടന്ന ബോംബാക്രമണം

ഉണ്ടായതിനെതുടര്‍ന്ന്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാനയോഗത്തിലാണ്
വാണിമേല്‍ ഗ്രാമപ്പഞ്ചായത്തിലെ ഭൂമിവാതുക്കല്‍ ടൗണിലും പരിസരങ്ങളിലുമാണ് പോലീസ് പിക്കറ്റ് പോസ്റ്റും സി.സി.ടി.വി. ക്യാമറയും സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ഇ.കെ. വിജയന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയിലാണ് അന്ന്‍ യോഗം ചേര്‍ന്നത്.ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സര്‍വകക്ഷി നേതാക്കളുടെയും നേതൃത്വത്തില്‍നടന്ന യോഗത്തിലെ തീരുമാനം കൈയടിയോടാണ് എല്ലാ രാഷ്ട്രീയസംഘടനകളും ഏറ്റെടുത്തത്.

സി.പി.എം. ലോക്കല്‍ സെക്രട്ടറി ടി. പ്രദീപന്‍, ലീഗ് നേതാവ് സി. സൂപ്പി തുടങ്ങിയ നേതാക്കളുടെ വീടുകള്‍ക്ക് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ സംഘമാണെന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്നു വന്നത്.
നാദാപുരം മേഖലയില്‍ അക്രമങ്ങള്‍ നടക്കുമ്പോഴും  വാണിമേലില്‍ കുറെയൊക്കെ ശാന്തമായിരുന്നു. ഇതിനാല്‍ മനപ്പൂര്‍വം പ്രശ്‌നം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വാണിമേലിലെ അക്രമമെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതിനെ നേരിടാന്‍ ഏറ്റവും നല്ലമാര്‍ഗം ഭൂമിവാതുക്കല്‍ ടൗണിലെ പോലീസ് പിക്കറ്റ് പോസ്റ്റും സി.സി.ടി.വി.യുമെന്ന നിര്‍ദേശമുയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ആവിശ്യമില്ലെന്നാണ്  ഉന്നത പോലീസ് കേന്ദ്രങ്ങള്‍ പറയുന്നത്. ഇത് വാണിമേലില്‍ ഇരുട്ടിന്‍റെ മറവില്‍ അക്രമങ്ങള്‍ ചെയ്യാന്‍ സാമൂഹ്യദ്രോഹികള്‍ക്ക് വഴി ഒരുക്കി കൊടുക്കുകയാണ്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read