നാദാപുരത്ത് അമ്പത് ലിറ്റർ വാഷ് പ്ലാസ്റ്റിക് ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

By | Wednesday November 7th, 2018

SHARE NEWS

നാദാപുരം: എളമ്പ മലയോരത്തെ വ്യാജ വാറ്റ് കേന്ദ്രത്തിൽ നാദാപുരം എക്സൈസ്സംഘം നടത്തിയ പരിശോധനയിൽ അമ്പത് ലിറ്റർ വാഷ് പിടികൂടി.
നാദാപുരം എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. എളമ്പ പുഴയോരത്ത് കുറ്റിക്കാടുകൾക്കുളളിൽ പ്ലാസ്റ്റിക് ബാരലിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്.
എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജി, പ്രിവന്റീവ് ഓഫീസർ തറോൽ രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.സനു തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി വാഷ് പിടികൂടിയത്. എളമ്പ മലയോരം കേന്ദ്രീകരിച്ച് വ്യാജ വാറ്റ് നിർമാണം നടക്കുന്നതറിഞ്ഞ് നിരവധി തവണ പരിശോധന നടത്തിയിരുന്നു.

മാസങ്ങൾക്കുളളിൽ നിരവധി തവണ വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടിയിരുന്നു.   എക്സൈസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ വാറ്റുകാർ ഓടി രക്ഷപ്പെടുകയാണ് പതിവ്. പിടിച്ചെടുത്ത വാഷ് ഒഴുക്കി നശിപ്പിച്ചു.

 

Tags:
English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read