കല്ലാച്ചി വാണിമേല്‍ റൂട്ടില്‍ അനശ്ചിതകാല വാഹന പണിമുടക്ക്

By | Saturday February 4th, 2017

SHARE NEWS

വാണിമേല്‍: കല്ലാച്ചി വാണിമേല്‍ റൂട്ടില്‍ അനശ്ചിതകാല വാഹന പണിമുടക്ക് . വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കല്ലാച്ചി വാണിമേല്‍പാലം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ്  അനിശ്ചിതകാല വാഹന പണിമുടക്ക്. ആദ്യഘട്ടമായി 14-ന് ബസ്, ടാക്‌സി, ഓട്ടോ എന്നിവ ഈ റൂട്ടില്‍ പണിമുടക്കും.

റോഡിന്റെ ശോചനീയാവസ്ഥ നിരവധിതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് ഡൈവ്രവര്‍മാര്‍ പറഞ്ഞു.

റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നിട്ടുണ്ട്.   ഉടന്‍ റോഡ് പ്രവൃത്തി

നടക്കുമെന്ന് പ്രസ്താവനയിറക്കി അധികൃതര്‍ ഒഴിഞ്ഞുമാരാണ്  പതിവ്. സൂചനാപണിമുടക്ക് നടത്തി പത്തുദിവസം പിന്നിട്ടിട്ടും റോഡ് ഗതാഗത യോഗ്യമാക്കുന്നില്ലെങ്കില്‍ കല്ലാച്ചി വാണിമേല്‍ റോഡ് വഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കാനാണ് വാഹന ഉടമകളുടെ തീരുമാനം.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read