സന്ദര്‍ശകരുടെ മനം കുളിര്‍ത്ത് വിലങ്ങാട് തോണിക്കയം വെള്ളച്ചാട്ടം

By | Saturday September 9th, 2017

SHARE NEWS

നാദാപുരം: സന്ദര്‍ശകരുടെ മനം കുളിര്‍ത്ത് വിലങ്ങാട് തോണിക്കയം വെള്ളച്ചാട്ടം. വാണിമേല്‍ വിലങ്ങാട് അടുപ്പില്‍ ആദിവാസി കോളനിയോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം. ഏകദേശം 200 അടി ഉയരത്തില്‍ നിന്ന് വീഴുന്ന വെള്ളം പാറ കെട്ടുകളില്‍ തട്ടി ചിന്നി ചിതറി വീഴുന്ന വെള്ളതുള്ളികളില്‍ കാണികള്‍ക്ക് ഒരു വിസ്മയം തന്നെ സമ്മാനിക്കുന്നു.

കണ്ണൂര്‍ വയനാട് ജില്ല അതിര്‍ത്തി പങ്കിടുന്ന കണ്ണവം വനത്തില്‍ നിന്ന് ഉത്ഭവിക്കുന്നതാണ് പുഴ. വനത്തില്‍ കൂടി ഒഴുകുന്ന ചെറു അരുവികള്‍ ഒരുമിച്ച് ചേര്‍ന്നാണ് ഈ തണുത്ത ഔഷധമൂല്യമുള്ള ഈ വെള്ളച്ചാട്ടം രൂപപെട്ടത്. തോണിയുടെ രൂപത്തില്‍ ഉള്ള വലിയ കയത്തിലേക്ക് വെള്ളം വീഴുന്നതിനാല്‍ ഇതിനെ തോണിക്കയം എന്ന് വിളിക്കുന്നു. ദിവസേന അയല്‍ ജില്ലയില്‍ നിന്ന് പോലും നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുണ്ട്.

വീഡിയോ കാണാം

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read