സ്കൂള്‍ പരിസരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു; പകര്‍ച്ചവ്യാധി ഭീതിയില്‍ നാട്ടുകാര്‍

By | Friday June 16th, 2017

SHARE NEWS

നാദാപുരം: എടച്ചേരി നരിക്കുന്ന് സ്കൂളിലേക്ക് പോകുന്ന വഴിയില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള കിണറ്റിലും പമ്പ് ഹൗസിലുമാണ് വീണ്ടും മാലിന്യം തള്ളിയത്. ഇതോടെ ഇതുവഴിയുള്ള വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും യാത്ര ദുസ്സഹമായ അവസ്ഥയിലാണ്.

കച്ചവടകേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യമാണ്  രാത്രിയില്‍ ഇവിടെ തള്ളുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. എടച്ചേരി ടൌണിനോട് ചേര്‍ന്ന് സ്കൂള്‍റോഡിന്‍റെ വശത്തുള്ള പഴയ പമ്പ് ഹൗസ് ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത നിലയിലാണ്. നാല് ചുമരുമാത്രമുള്ള പമ്പ് ഹൗസ് ചിലര്‍ ശൌചാലയമായും ഉപയോഗിക്കുന്നതിനാല്‍ മഴയത്ത് ഇതും റോഡിലേക്ക് ഒഴുകിയെത്തും. സ്കൂള്‍ കുട്ടികളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്.

കുട്ടികള്‍ കളിക്കുന്നത് ഇതിനു സമീപത്തെ തുറന്ന മാലിന്യക്കിണറിനടുത്താണ് എന്ന കാരണത്താല്‍ മാതാപിതാക്കളും ആശങ്കയിലാണ്. ഒഴിഞ്ഞ സ്ഥലമായതുകൊണ്ട് രാത്രി മദ്യപാനികളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. കിണറിലെ മാലിന്യം നീക്കം ചെയ്യുന്നതിന് വാര്‍ഡ്‌ മേമ്പറേയും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റിനേയും സമീപിച്ചെങ്കിലും ഇതിനു യാതൊരു പരിഹാരവും കാണുന്നില്ലെന്ന് സ്കൂള്‍ അധി:കൃതര്‍ പറഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read