നിറവിന്റെ മാലിന്യവണ്ടി നിറഞ്ഞപ്പോള്‍ തെളിഞ്ഞത് നാദാപുരത്തിന്‍റെ മുഖം

By | Thursday July 6th, 2017

SHARE NEWS

നാദാപുരം: കഴിഞ്ഞ നാല് ദിവസങ്ങളോളമായി നാദാപുരത്ത് നടന്ന് വരുന്ന വന്‍ ജനകീയ ശുചീകരണ യജ്ഞത്തിന് പരിസമാപ്തിയായി. നിറവിന്റെ മാലിന്യവണ്ടി നിറഞ്ഞപ്പോള്‍ തെളിഞ്ഞത് നാദാപുരത്തിന്റെ മുഖം തന്നെയാണ്, ഈ പദ്ധതി ജനങ്ങള്‍ ഒന്നാകെ ഏറ്റെടുത്തു എന്നതിന്റെ തെളിവായിരുന്നു വണ്ടിയുടെ ഫ്ലാഗ് ഓഫ് ചടങ്ങില്‍ സംബന്ധിച്ച ജനസഞ്ചയം.

വ്യാപാരികളുടെയും നാട്ടുകാരുടെയും സംഭാവന കൊണ്ടാണ് നിറവിന്റെ വണ്ടിക്ക് വേണ്ട തുക കണ്ടെത്തിയത്. ജനകീയ കൂട്ടായ്മ മുന്നോട്ട് വെച്ച, സിയാല്‍ മാതൃകയില്‍ പൊതു-സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി (NAWAM: Nadapuram Waste Management) നിര്‍ദ്ദേശം ജനം കയ്യടിയോടെ ആണ് സ്വീകരിച്ചത്. അതാത് വിദഗ്‌ദരെ ഉള്‍പ്പെടുത്തി ആധുനിക സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന ഒരു പ്രോജക്ട് പഞ്ചായത്തിനും നാട്ടുകാര്‍ക്കും സമര്‍പ്പിക്കാന്‍ ജനകീയ കൂട്ടായ്മ സന്നദ്ധമാണെന്നും അറിയിച്ചു. ജനകീയ കൂട്ടായ്മക്ക് നേതൃത്വം കൊടുക്കുന്നവര്‍ ഇതില്‍ കച്ചവട താല്പര്യമില്ലാതെ, നിരുപാധികമായി പദ്ധതിക്ക് വേണ്ടി സഹായം ഒരുക്കുമെന്നു സംഘാടകര്‍ പറഞ്ഞു.

ഈ വന്‍പദ്ധതി നടപ്പിലാക്കുന്നത് വരെ, ആഴ്ചയില്‍ ഒരു ലോറി എന്ന കണക്കില്‍ മാലിന്യം അയക്കുന്ന പദ്ധതി തയ്യാറാക്കി പഞ്ചായത്തിന് സമര്‍പ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. അതിനാല്‍ വ്യാപരികളുമായി സഹകരിച്ചുകൊണ്ട് അടുത്ത ദിവസങ്ങളില്‍ ഒരു ലോറി മാലിന്യം കയറ്റി അയക്കാനും തീരുമാനമായി.

സംഘാടക പ്രതിനിധി ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷനായ ഫ്ലാഗ് ഓഫ് ചടങ്ങില്‍ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിച്ചു. ചടങ്ങില്‍ വൈകിയാണ് എങ്കിലും പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാങ്കുനി സന്നിധയായി. വാര്‍ഡ് മെമ്പര്‍ വി.എ അമ്മദ്‌, KVVES ജില്ലാ സെക്രട്ടറി ഏരത്ത് ഇക്ബാല്‍, നാദാപുരം പ്രസിഡന്റ് കുരുമ്പിയത്ത് കുഞ്ഞബ്ദുള്ള, ഹേമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
ആര്‍.കെ ഹമീദ് സ്വാഗതവും, ലത്തീഫ് പാലോടന്‍ നന്ദിയും പറഞ്ഞു.

വ്യാപരികളുമായി സഹകരിച്ചു, അടുത്ത ദിവസങ്ങളില്‍ ഒരു ലോറി മാലിന്യം കയറ്റി അയക്കാന്‍ തീരുമാനമായി.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read