News Section: അരൂർ

ഉടുമ്പിറിങ്ങി മലയെ സംരക്ഷിക്കുക, എ ഐ.വൈ.എഫ് സമര പ്രഖ്യാപനം നടത്തി; ഏപ്രിൽ 3 ന് സംരക്ഷണ ശൃംഖല

March 24th, 2018

  നാദാപുരം :  വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള ഭൂ മാഫിയ നീക്കത്തിനെതിരെ വീണ്ടും എ.ഐ.വൈ.എഫ് ശക്തമായ പ്രക്ഷോഭം ആരംഭിക്കും. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നുകിടക്കുന്ന ഉടുമ്പിറങ്ങി മലയിൽ ഖനന നീക്കം സജീവമാണ്. ഇതിന്റെ ഭാഗമായി പ്രകൃതി ദത്തമായ നീർച്ചാൽ പൂർണമായും മണ്ണിട്ട് നികത്താനുള്ള ശ്രമമാണ് നടക്കുന്നത്. അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നു. എ.ഐ.വൈ.എഫ് നാദാപുരം മണ്ഡലം കമ്മിറ്റി നേത്യത്വത്തിൽ ഉടുമ്പിറങ്ങി മലയിൽ സന്ദർശനം നടത്തിയ എ.ഐ വൈ .എഫ് പ്രവർത്തകർ സമര പ്രഖ്യാപനം നടത്തി. ഖനന...

Read More »

നരിപ്പറ്റ ആർ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകമാനേജർ പത്മിനി അമ്മ നിര്യാതയായി

March 8th, 2018

നാദാപുരം: നരിപ്പറ്റ ആർ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകമാനേജർ ചീക്കോന്നിലെ മച്ചുള്ളതിൽ പത്മിനി അമ്മ (91) അന്തരിച്ചു. ഭർത്താവ്.ചീക്കോന്ന് എം.എൽ.പി.സ്കൂൾ അധ്യാപക നായിരുന്ന പരേതനായ രാമർ നമ്പ്യാർ.മുൻ മന്ത്രി പി.ആർ.കുറുപ്പിന്റെ സഹോദരി പുത്രിയും, നെല്ലാച്ചേരി കോമത്ത് കുഞ്ഞിക്കണ്ണൻ അടിയോടിയുടെ മകളുമാണ്. മക്കൾ: നാരായണൻ (മുൻ പ്രധാന അധ്യാപകൻ ആർ.എൻ.എം.എച്ച്.എസ്.എസ്) രാധാകൃഷ്ണൻ (റിട്ട. സുബേദർ - ഇ.എം.. ഇ) രാജഗോപാലൻ (റിട്ട. അധ്യാപകൻ) വേണുഗോപാൽ, പത്മജൻ (രണ്ടു പേരും അർ.എൻ.എം.എച്ച്.എസ്.എസ്.അധ്യാപകർ ) ജയശങ്കർ, വിജയലക്ഷ്മി, ഗിര...

Read More »

നാദാപുരത്ത് കാര്‍ അപകടം ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് കണ്ടെത്തി

February 26th, 2018

  നാദാപുരം: നാദാപുരത്ത് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ച് വരും വഴി കാര്‍ തലകീഴായി മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്പറ്റിയതിയതില്‍ കാറോടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കണ്ടെത്തി. അരൂര്‍ പെരുമുണ്ടച്ചേരിയിലെ കിടഞ്ഞോത്ത് ദേവീകൃപയില്‍ രവീന്ദ്രന്‍ (52) ഭാര്യ ഉഷ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കല്ലാച്ചിയിലെ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ പെരിങ്ങത്തൂര്‍ നാദാപുരം സംസ്ഥാന പാതയില്‍ പേരോട് ടൗണിനടുത്താണ് സംഭവം. പറശ്ശിനിക്കടവിലും മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത...

Read More »

അധിക യോഗ്യത; ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയ ഡിഗ്രിക്കാര്‍ക്ക് പണി കിട്ടി , തിരുത്താന്‍ അവസരം വേണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

January 30th, 2018

നാദാപുരം: ബിരുദ യോഗ്യത മറച്ചുവച്ച് ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കണമെന്ന് പിഎസ്്‌സി തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. പിഎ്‌സ്്‌സിയുടെ തീരുമാനം തീര്‍ച്ചയായും പുനപരിശോധിക്കണമെന്നാണ് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. ബിരുദ യോഗ്യതയുള്ള നിരവധിപേര്‍ നിലവില്‍ നടന്നിട്ടുള്ള ലാസ്റ്റ് ഗ്രെയ്ഡ് പരീക്ഷിക്കു അപേക്ഷിച്ചിട്ടുണ്ട്. ലാസ്റ്റ്് ഗ്രേഡ് യോഗത്യയുമായി ബന്ധപ്പെട്ട് പിഎസ്്‌സി ചില പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഉദ്യോഗാര്‍ഥികളില്‍ ഉണ്ടായ ആശയക്കുഴപ്പവും അവസരം നഷ്ട...

Read More »

വിലങ്ങാട് പുഴയിൽ തടയണ നിർമാണം തുടങ്ങി

January 6th, 2018

നാദാപുരം : മയ്യഴിപ്പുഴയുടെ ഉൽഭവ കേന്ദ്രമായ വിലങ്ങാട് പുഴയില്‍  ഗ്രീൻവാലി ക്ലബിന്റനേതൃത്വത്തില്‍ നാട്ടുകാർ  തടയണ നിർമാണം തുടങ്ങി. മണൽചാക്കുകളും കല്ലുകളും അട്ടിയിട്ടആണ്  നിർത്തുന്നത്. വാർഡ് മെംബർമാരായ രാജു അലക്സ്, ടി.ജെ. വർഗീസ്, മഞ്ഞക്കുന്ന് വികാരി ഫാ. ജോസഫ് കുഴിക്കാട്ടുമലയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ക്ലബ് ഭാരവാഹികളായ അഭിലാഷ് കെ. ബാബു, ബിബിൻ മാനുവൽ, അജിത് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

Read More »

കോണ്‍ഗ്രസ് നേതാവ് പി കെ അജിത്തിന്‍റെ മൃതദേഹം സംസ്കരിച്ചു; അരൂരിന് ഇത് തീരാനഷ്ടം

May 13th, 2017

വടകര: കോണ്‍ഗ്രസ് നേതാവും പൊതു പ്രവര്‍ത്തകനുമായ അരൂര്‍ പടിഞ്ഞാറേക്കണ്ടി പി.കെ.അജിത്ത് (48)  സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍ നടന്നു.  കുറ്റിയാടി ബ്ലോക്ക് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് മെമ്പറാണ് അജിത്ത്. കെ​എ​സ് യുവി​ലൂ​ടെ പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക് വ​ന്ന അ​ജി​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. കെ​എ​സ് യു യൂ​ണി​റ്റ് ഭാ​രവാ​ഹി​യാ​യി തു​ട​ങ്ങി​യ അ​ജി​ത്ത് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി, ജി​ല്ലാ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​റ​മേ​രി...

Read More »

നരിക്കുനിയില്‍ അനധികൃത മദ്യവില്‍പന തകൃതം

March 14th, 2016

നരിക്കുനി :നരിക്കുനിയിലെ അങ്ങാടിയിലും പരിസരപ്രദേശത്തുമായി  അനധികൃത ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവില്‍പന തകൃതമായി നടക്കുന്നു . ഇക്കഴിഞ്ഞ ദിവസം വൈകിട്ട് നരിക്കുനി പള്ളിയാറക്കോട്ട ക്ഷേത്രത്തിനടുത്തായുള്ള സൈക്കിള്‍ കടക്കുസമീപത്ത് നിന്ന് നരിക്കുനി പോലീസ് 5 ബോട്ടില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടിയത് .പാറോപ്പാറമ്മല്‍ മണിക്കുട്ടനെ (32)ആണ്   വില്‍പന നടത്തുന്നതിന്നതിനിടയില്‍  പോലീസിന്‍റെ  വലയിലകപ്പെട്ടത്. ഇത് സംബന്ധിച്ച്  പോലീസ് പിടികൂടി. താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More »

കാക്കുനിയിലെ സംഘര്‍ഷാവസ്ഥ; നടപടിയെടുക്കാതെ പോലീസ്‌

January 21st, 2016

കക്കട്ട്: കാക്കുനിയില്‍ ആഴ്‌ചകളോളമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥക്ക്‌ കാരണം പോലീസ്‌ നടപടിയെടുക്കാത്തതെന്ന്‌ ആക്ഷേപം. രണ്ടാഴ്‌ചയ്‌ക്കിടയില്‍ കാക്കുനിയുടെ പ്രാന്തപ്രദേശങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.  കഴിഞ്ഞ ദിവസം അജ്ഞാതരുടെ വധശ്രമ ത്തിന്‌ ഇരയായ കണ്ണങ്കോട്ട്‌ കൊയിലോത്ത്‌ മൊയ്‌തുവിന്റെ മകന്‍ ആഷിഖി(27)നോട്‌ ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്ജ്‌ ആയാല്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കാനായിരുന്നു പോലീസ് പറഞ്ഞത്. നിയമസഭാ തെരഞ്ഞെടു പ്പ്‌ അടു ത്തിരിക്കെ ...

Read More »

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനും തെറ്റുതിരുത്താനും ഇനിയും അവസരം

September 10th, 2015

വടകര : നവംബറില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടര്‍ പട്ടികയില്‍  ഓണ്‍ലൈനായി പേര് ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും ഇനിയും അവസരം. നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന തീയതിക്ക് 10 ദിവസം മുമ്പുവരെ നല്‍കുന്ന അപേക്ഷകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിഗണിക്കും. പുതുതായി രൂപീകരിച്ച അഞ്ച് നഗരസഭകളിലെയും വോട്ടര്‍പട്ടിക വാര്‍ഡ് പുനര്‍നിര്‍ണയത്തിനുശേഷം വീണ്ടും പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകലാണ് മുന്നില്‍. ജില്ലയില്‍ ആകെയുള്ള 22,61,069 വോട്ടര്...

Read More »

അരൂരില്‍ ലഹരിവില്പന വര്‍ധിച്ചതായി പരാതി

April 20th, 2015

നാദാപുരം: . യു.പി. സ്‌കൂള്‍ പരിസരം, ജങ്ഷന്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ് രാപകല്‍ വ്യത്യാസമില്ലാതെ മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്പന നടത്തുന്നത്. സ്‌കൂളിന് മുമ്പിലെ കൃഷിയിടം മുഴവന്‍ മദ്യക്കുപ്പി നിറഞ്ഞിരിക്കുകയാണ്. ഭാരവാഹികള്‍: സി.പി. ചന്ദ്രന്‍ (പ്രസി.), പി. ശ്രീജേഷ് (വൈസ്.പ്രസി.), പി. പവിത്രന്‍ (സെക്ര.), പി. ശ്രീജി (ജോ.സെക്ര.), എം.ഇ. പ്രദീപന്‍ (ഖജാ.). ലഹരിവില്പന തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാദാപുരം ഡിവൈ.എസ്.പി.ക്ക് നാട്ടുകാര്‍ ഒപ്പിട്ട നിവേദനം നല്‍കും.

Read More »