News Section: വളയം

107 വയസില്‍ മരണം വിടപറഞ്ഞത് വളയത്തെ കാരണവര്‍

May 25th, 2017

വളയം: വളയത്തിന്റെ തലമുതിര്‍ന്ന കാരണവര്‍ നൂറ്റാണ്ടിന്റെ ഇതിഹാസം വലിയ കുന്നുമ്മല്‍ പൊക്കിണേട്ടന്‍ അന്തരിച്ചു (107). ഭാര്യ: പരേതയായ ചീരു. മക്കള്‍: കോരന്‍, കുമാരന്‍, കുഞ്ഞിക്കണ്ണന്‍, നാണു. മന്ദി .പരേതയായ ജാനു .മരുമക്കള്‍ പരേതനായ ചെക്കുവേന്‍ വെള്ളൂര്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കണ്ണന്‍, കണാരന്‍, കുങ്കര്‍, ചാത്തു.

Read More »

ഓട്ടോയ്ക്ക് തീപിടിച്ച സംഭവം; ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് അല്‍ഭുതകരമായി

May 23rd, 2017

നാദാപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ച് കത്തിയ സംഭവത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നാദാപുരം പാറക്കടവ് റോഡില്‍ ആവടി മുക്കിലാണ് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ച് കത്തി നശിച്ചത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കെഎല്‍ 11 എച്ച് 1152 നമ്പര്‍ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. ആവടിമുക്കിലെ വീട്ടില്‍ പെയിന്റിങ് ജോലി കഴിഞ്ഞ് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. തൊഴിലാളികള്‍ ഓട്ടോ ഡ്രൈവറോടൊപ്പം അപകട സമയത്ത് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നു. പെയിന്റ്, ഫൈബര്‍ ഷീറ്റ് ...

Read More »

കുട്ടികളോട് വേണോ ഈ ക്രൂരത; ആറ് വയസ്സുകാരിയെ പീഡിപ്പിച്ച വെള്ളിയൂര്‍ സ്വദേശിക്കെതിരെ കേസ്

May 23rd, 2017

പേരാമ്പ്ര: പീഡനം കുട്ടികളോടും. കേരള സമൂഹത്തില്‍ പീഡനങ്ങളുടെ വാര്‍ത്ത കേള്‍ക്കാത്ത ദിനങ്ങളില്ല. സംസ്ഥാനത്ത് കൂടുതല്‍ പീഡനത്തില്‍ ഇരയാകുന്നത്  കൂടുതലും കുട്ടികളാണ്. കുട്ടികള്‍ക്കും നമ്മുടെ സമൂഹത്തില്‍ ഒട്ടും സുരക്ഷിതത്വമില്ല. സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ട കര്‍ത്തവ്യം ഓരോര്‍ത്തര്‍ക്കുമുണ്ട്. അത് കൊണ്ട് തന്നെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വെള്ളിയൂര്‍ സ്വദേശിക്കെതിരെയാണ് പോലീസ്  കേസെടുത്തത്. വലിയപറമ്പില്‍ വേലായുധനെതിരെയാണ് (48) പേരാമ്പ്ര പോലീസ് കേസെടുത്...

Read More »

വീണ്ടും തിരിച്ചടി ; രക്ത സാമ്പിളുകള്‍ ജിഷ്ണുവിന്‍റെതാണെന്ന് തെളിയിക്കാനാവില്ല

May 13th, 2017

വളയം: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി  കേസിലെ നിർണായക തെളിവായ രക്തസാന്പിളുകളിൽനിന്നു ഡിഎൻഎ വേർതിരിക്കാൻ സാധിക്കുന്നില്ലെന്നു ഫോറൻസ് വിഭാഗം അറിയിച്ചു. കോളേജിലെ ഇടിമുറിയില്‍ നിന്ന്‍ കണ്ടെത്തിയ രക്തം ജിഷ്ണുവിന്റെതാണെന്ന് തെളിയിക്കാന്‍ ഇനി കഴിയില്ല. കോളജിൽനിന്നു ഒന്നര മാസത്തിനുശേഷമാണ് പോലീസ് രക്തസാന്പിളുകൾ ശേഖരിച്ചത്. രക്തസാന്പിളുകളുടെ കാലപഴക്കവും ആവശ്യത്തിന് അളവിൽ രക്തസാന്പിളുകൾ ലഭിക്കാതിരുന്നതുമാണ് ഡിഎൻഎ വേർതിരിക്കാൻ സാധിക്കത്തത്. പാന്പാടി നെഹ്റു എൻജിനിയറിംഗ് കോളജിൽ ജിഷ്ണുവിന് മർദ...

Read More »

വളയത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു : പ്രതി പൊലീസ് പിടിയിൽ

May 4th, 2017

വളയം: വീട്ടു വരാന്തയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. വളയം കുറ്റിക്കാട് ഷാപ്പ് മുക്കിലെ ബിരിച്ചിയകത്ത് ശുക്കൂർ ഹാജിയുടെ മകൻ സുബൈർ (42) ആണ് മരിച്ചത്. ജേഷ്ഠ സഹോദരൻ കുഞ്ഞമ്മദാണ് (45) കുത്തി പരിക്കേൽപ്പിച്ചത്. ഇയാളെ ആശുപത്രിയിൽ വെച്ച്  പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച രാത്രി 7.30തോടെയാണ് സംഭവം.വീട്ട് വരാന്തയിൽ ആടിനെ കെട്ടിയ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. കുഞ്ഞമ്മദും സുഹൃത്തുക്കളും ചേർന്ന് സുബൈറിനെ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബാജിന മക്ക...

Read More »

കെഎംസിസി അംഗങ്ങള്‍ ക്ഷമിക്കുക; നേതൃത്വം എന്തിന് എട്ടുകാലിമമ്മൂഞ്ഞ് ചമയുന്നത്

May 2nd, 2017

നാദാപുരം: മണലാരങ്ങളില്‍ വീയര്‍പ്പൊഴുക്കി ഒരായിരം പേരുടെ കണ്ണീരൊപ്പിയ കെഎംസിസി അംഗങ്ങള്‍ ക്ഷമിക്കുക. നേതൃത്വം എട്ടുകാലിമമ്മൂഞ്ഞ് ചമയുകയാണ്. സോഷ്യല്‍ മീഡിയയില്‍ കെഎംസിസി നേതൃത്വത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. കോടിക്കണക്കിന് രൂപയുടെ സേവന പ്രവര്‍ത്തനങ്ങളാണ് നിസ്സാര്‍ഥ്വരായ അണികളുടെ പിന്‍ബലത്തില്‍ രാജ്യത്ത്‌മെമ്പാടും നടന്നിട്ടുള്ളത്. വീടുകള്‍, കിണറുകള്‍, രോഗികള്‍ക്ക് സാന്ത്വനം, വിവാഹ സഹായം എല്ലായിടത്തും കെഎംസിസിയുടെ കയ്യൊപ്പുണ്ട്. എന്നാല്‍ അടുത്തിടെ ചെയ്യാത്ത കാര്യങ്ങളിലൂടെ പിതൃത്വം ഏറ്റെടുക്കുകയാണ് ചില കെഎം...

Read More »

ഓര്‍മയാകുന്നത് സൈനിക വേഷം ഉപേക്ഷിച്ച കമ്മ്യൂണിസ്റ്റ്കാരന്‍

April 26th, 2017

നാദാപുരം: അഞ്ച് പതിറ്റാണ്ടോളം നീണ്ട കമ്മ്യൂണിസ്റ്റ് ജീവിതത്തിനാണ് വളയത്ത് പുത്തന്‍ പുരയ്ക്കല്‍ കുമാരന്റെ വേര്‍പാടോടെ തിരശീല വീഴുന്നത്. സൈനിക ജോലി ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ്കാരനായ അദ്ദേഹം മരണം വരെ പോരാട്ടം തുടര്‍ന്നു.  ഒരു വര്‍ഷത്തിലേറെയായി തന്നെ ബാധിച്ച അര്‍ബുദ രോഗത്തെ നേരിടാന്‍ പാര്‍ട്ടി പോരാട്ടങ്ങള്‍ക്ക് അല്‍പം ഇടവേള നല്‍കിയെങ്കിലും മരണം വരെ അടിമുടി കമ്മ്യൂണിസ്റ്റ്കാരനായിരുന്നു വളയത്തെ പ്രിയപ്പെട്ട പുത്തന്‍ പുരയ്ക്കല്‍. കമ്മ്യൂണിസ്റ്റ് ഗ്രാമമായ വളയത്ത് പട്ടാള ചിട്ടയോട് കൂടി ചുവപ്പ് സേനയെ വളര്‍ത്തിയെടുക്കുന്നത...

Read More »

വളയത്ത് കമ്യൂണിസ്റ്റ് സംഗമ വേദിക്ക് സമീപം കണ്ടെത്തിയ വ്യാജ ബോംബിലൂടെ ഒരു വിഭാഗം ലക്ഷ്യമിട്ടത് എന്ത്?

April 24th, 2017

വളയം: കമ്യൂണിസ്റ്റ് സംഗമം നടന്ന വേദിക്ക് നൂറ് മീറ്റര്‍ അകലെ റോഡരികില്‍ വ്യാജ ബോംബ് കണ്ടത്തിയ സംഭവം നാടിനെ ഭീതിയിലാഴ്ത്തി. സംഗമ വേദിക്ക് സമീപം ഉണ്ടായിരുന്ന പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന്‍  സ്ഥലത്ത്  ബോബ് സ്ക്വാഡ് എത്തുകയായിരുന്നു. തുടര്‍ന്ന്‍ നടന്ന പരിശോധനയിലാണ് പോലീസ് കണ്ടെത്തിയ വസ്തു വ്യാജ ബോംബാണെന്നു സ്ഥിതീകരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് സംഗമ വേദിക്കരികില്‍ ബോബ് കണ്ടത്തി എന്ന വാര്‍ത്ത നാട് മുഴുവന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പരക്കുകയും ഇത് നാട്ടുകാരെയും പരിപാടിയില്‍ പങ്കെടുത്തവരെയും ഭീതിയിലാഴ്ത്തി. ഈ ...

Read More »

ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു

April 8th, 2017

നാദാപുരം: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരെയുണ്ടായ പോലീസ് നടപടി ന്യായീകരിക്കുന്നതിന് സർക്കാർ പത്ര പരസ്യം നൽകിയത് ശരിയായില്ലെന്നും അവിഷ്ണയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. മകൻ മരിച്ചതിന്‍റെ വേദനയിൽ കഴിയുന്ന കുടുംബത്തെ യുഡിഎഫ് മുതലെടുക്കുന്നുവെന്ന സിപിഎമ്മിന്‍റെ ആരോപനം തെറ്റാണ്. യുഡിഎഫ് അവരുടെ ദുഖത്തിൽ പങ്കുചേരുകയല്ലാതെ രാഷ്ട്രീയമായി ഉപയോഗിക്കില്ലെന്നും കുടുംബത്തിന്റെ നിരാഹാരസമരം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും മ...

Read More »

ജിഷ്ണുവിന്റെ മരണം ദുരൂഹതയേറുന്നു; കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ രക്തക്കറ

February 17th, 2017

വളയം:പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ മരിച്ച ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു.കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോളേജില്‍   നടത്തിയ പരിശോധനയില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലുവിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥരും സൈന്റിഫിക് ഓഫീസറും നടത്തിയ പരിശോധനയിലാണ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ കണ്ടെത്തിയ സംശയകരമായ പാട് രക്തക്കറയാണെന്ന് സ്ഥിരീകരിച്ചത്.കോളജ് പിആര്‍ഒ സഞ്ജിത്തിന്റെ മുറി (ഇടിമുറി എന്നു വിശേഷിപ്പിക്കപ്പെട്ടത്), ജിഷ്ണു മരിച്ചനിലയില്‍ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളില്‍ നടത്തിയ...

Read More »