News Section: കോഴിക്കോട്

സുപ്രഭാതം ഇറങ്ങും മുമ്പെ ചീഫ് എഡിറ്റര്‍ രാജിവെച്ചു

July 21st, 2014

കോഴിക്കോട്: ഇകെ സുന്നി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങാനിരിക്കുന്ന സുപ്രഭാതം പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സിപി രാജശേഖരന്‍ രാജിവെച്ചു. സംഘടനാ നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. കഴിഞ്ഞ ദിവസം മതപ്രഭാഷകന്‍ ഖാസിമിന്റെ പരിപാടിയില്‍ രാജശേഖരന്‍ പങ്കെടുത്തത് ഇകെ വിഭാഗത്തിലെ ചില നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും സൂചനയുണ്ട്. ഇന്ന് നടന്ന ചടങ്ങില്‍ ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് ചെയര്‍മാനും സമസ്ത സെക്രട്ടറി യുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ...

Read More »

ജന്മശതാബ്ദി വര്‍ഷത്തിലും ഉറൂബിന് സ്മാരകം ജീര്‍ണിച്ചുവീഴാറായ ഒരു ഇരുട്ടുമുറി

July 10th, 2014

കോഴിക്കോട്:ജന്മശതാബ്ദി വര്‍ഷത്തിലും ഉറൂബിന് സ്മാരകം ജീര്‍ണിച്ചുവീഴാറായ ഒരു ഇരുട്ടുമുറി 'ഉമ്മാച്ചു'വിന്റെയും 'സുന്ദരികളുടെയും സുന്ദരന്മാരു'ടെയും കഥപറഞ്ഞ ഉറൂബിന് ശ്രേഷ്ഠഭാഷയുടെ മേനി പറയുന്ന മലയാളി നല്‍കിയ സ്മാരകം കോഴിക്കോട് ജില്ലാ ലൈബ്രറിയോട് ചേര്‍ന്ന ജീര്‍ണിച്ചുവീഴാറായ ഒരു ഇരുട്ടുമുറി. അവിടെ ആരാലും കാണപ്പെടാതെ അദ്ദേഹത്തിന്റെ പുരസ്‌കാരങ്ങള്‍, കണ്ണട, ജുബ്ബ, ഒട്ടനവധി കഥാപാത്രങ്ങള്‍ ഇറങ്ങിവന്ന പേന എന്നിവ. ചുറ്റും ലൈബ്രറി പുസ്തകങ്ങള്‍ കുമിഞ്ഞ് കിടക്കുന്നു. പുറത്ത് കാടുമൂടിയ മുറ്റം. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റ...

Read More »

കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ

June 30th, 2014

കോഴിക്കോട് :ജില്ലയിൽ നാളെ ബി .ജെ .പി ,യു .ഡി .എഫ് ഹർത്താൽ .യു .ഡി .എഫും ബി .ജെ .പിയും സംയുക്തമായി നടത്തിയ അഴിമതി വിരുദ്ധ ജാഥയെ ആക്രമിച്ച സംഭവത്തെ തുടർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചത് .പാൽ ,പത്രം ,വാഹനങ്ങൾ തുടങ്ങിയവയെ ഹർത്താലിൽ നിന്നും ഒഴിവാക്കി .

Read More »

ആശുപത്രിയിൽ കഴിയുന്ന മകന് ചായ വാങ്ങാൻ പോയ അച്ഛൻ ബസ്‌ തട്ടി മരി

June 20th, 2014

കോഴിക്കോട്:അപകടത്തിൽ പരിക്കുപറ്റി കാലൊടിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകന് ചായ വാങ്ങാൻ റോഡിലേക്ക് ഇറങ്ങിയ അച്ഛൻ ബസ്‌ തട്ടി തൽക്ഷണം മരിച്ചു . വിലങ്ങാട് കരിമത്തിയിൽ തോമസ്‌ (45 )ആണ് മരിച്ചത് .വെള്ളിയാഴ്ച്ച രാവിലെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ മുൻ വശത്തായിരുന്നു അപകടം .മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Read More »

രുചികരമായ അടുക്കള വിഭവങ്ങളുമായി ഫുഡ് ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കമായി

May 31st, 2014

കോഴിക്കോട്: രുചികരമായ അടുക്കള വിഭവങ്ങളുമായി ഫുഡ് ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീയും ജെന്‍ഡര്‍ പാര്‍ക്കും ചേര്‍ന്ന് നടപ്പാക്കുന്ന വാട്ടര്‍ ആന്‍ഡ് ഫുഡ് ഓണ്‍ വീല്‍സ് പദ്ധതി നഗരസഭാ ഓഫീസ് പരിസരത്ത് മേയര്‍ എ കെ പ്രേമജം ഉദ്ഘാടനം ചെയ്തു.രുചികരമായ അടുക്കള വിഭവങ്ങള്‍ക്ക് ഇനി ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ തേടിപ്പോകേണ്ട. മിതമായ നിരക്കില്‍ രാജ്യാന്തര നിലവാരത്തിലുള്ള ഭക്ഷണവുമായി സഞ്ചരിക്കുന്ന ഹോട്ടല്‍ നിരത്തുകളിലേക്ക്. ആദ്യഘട്ടമെന്ന രണ്ടു യൂണിറ്റുകളാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. പ്രഭാതഭക്ഷണം, ഉച്ചയൂണ്‍ അല്ലെങ്കില്...

Read More »

റെയിൽവേ ട്രാക്കിൽ ദ്വാരം ; ഫോറൻസിക് പരിശോധന ഇന്ന്

May 26th, 2014

കോഴിക്കോട് :കോഴിക്കോടിനു സമീപം കുണ്ടായിത്തോടിൽ റെയിൽവേ ട്രാക്കിൽ ദ്വാരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അട്ടിമറി സാധ്യത നടന്നോയെന്ന് തിരുവന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഫിസിക്‌സ് വിഭാഗം അസി. ഡയറക്ടര്‍ റാഹില നേതൃത്വത്തില്‍ പരിശോധിക്കുന്നു.സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാളത്തില്‍ ദ്വാരങ്ങള്‍ വീണത് എങ്ങനെയാണെന്ന ചോദ്യത്തിന് റെയില്‍വേ അധികൃതര്‍ക്കും പോലീസിനും വ്യക്തമായ ഉത്തരമില്ല. പാളത്തില്‍ ഡ്രില്ലോ, ഗ്യാസ് കട്ടറോ ഉപയോഗിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴുള്ളത്. ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ചാല്‍ ട...

Read More »

റെയിൽ പാളത്തിൽ ദ്വാരം കണ്ടെത്തി;അട്ടിമറിയെന്ന് സംശയം

May 23rd, 2014

കോഴിക്കോട് :റെയിൽ പാളത്തിൽ ദ്വാരം കണ്ടെത്തി .അട്ടിമറിയെന്ന് പോലീസ് അഭിപ്രായപ്പെട്ടു .പാളത്തിലെ ദ്വാരം സുരക്ഷയ്ക്ക് പ്രശ്നമില്ലെന്നും റെയിൽവേ അറിയിച്ചു .ഡ്രില്ലർ ഉപയോഗിച്ച് തുളച്ചതാണെന്ന് സംശയം ഉണ്ടെന്നും പോലീസ് .സംഭവത്തിൽ അട്ടിമറി സാധ്യതയും പോലീസ് പരിശോധിക്കുണ്ട് .നേരത്തെ നിലമ്പൂരിൽ ട്രെയിനിന്റെ ബ്രേക്ക്‌ പൈപ്പ് മുറിച്ചുമാറ്റിയതിൽ മാവോയിസ്റ്റ് ബന്ധം തെളിഞ്ഞിരുന്നു .

Read More »

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 83.87 ശതമാനം വിജയം.

May 14th, 2014

കോഴിക്കോട്:ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 83.87 ശതമാനം വിജയം.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയശതമാനത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ്. കഴിഞ്ഞതവണ 82.5 ശതമാനമായിരുന്നു വിജയം.163 സ്‌കൂളുകളിലായി 33,496 പേര്‍ പരീക്ഷ എഴുതി. 28,094 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 704 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞതവണ ഇത് 475 ആയിരുന്നു. 13 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കുണ്ട്.സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ്സും കാലിക്കറ്റ് സ്‌കൂള്‍ ഫോര്‍ ഹാന്‍ഡികാപ്ഡ് കൊളത്തറയും നൂറുശതമാനം വിജയം ന...

Read More »

ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക്‌ വന്ന വിമാനം വഴി തിരിച്ചു വിട്ടു

May 8th, 2014

കോഴിക്കോട്‌: ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക്‌ വന്ന വിമാനം വഴി തിരിച്ചു സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ്‌ വഴി തിരിച്ചു വിട്ടത്‌. കൊളം ബോയിലേക്കാണ്‌ വിമാനം പോയിരിക്കുന്നത്‌. കനത്ത മഴ മൂലം വിമാനം ഇറക്കാനാവാത്തതിനെ തുടര്‍ന്നാണ്‌ വിമാനം വഴി തിരിച്ചു വിട്ടതെന്ന്‌ വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

Read More »

മിന്നുന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും സ്കൂളുകളെയും ആദരിച്ച് ജില്ലാ പഞ്ചായത്ത്

April 26th, 2014

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും സ്കൂളുകളെയും ആദരിച്ച് ജില്ലാ പഞ്ചായത്തിന്റെ വിജയോത്സവം അനുമോദനയോഗം. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ജില്ലയിലെ 1874 വിദ്യാര്‍ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി . നൂറു ശതമാനം നേടിയതും ഒരു കുട്ടി മാത്രം പരാജയപ്പെട്ടതിനാല്‍ നൂറുമേനി നഷ്ടപ്പെട്ടതുമായ നൂറു വിദ്യാലയങ്ങളെയും ആദരിച്ചു. ആറു വര്‍ഷം മുമ്പാരംഭിച്ച ജില്ലാ പഞ്ചായത്തിന്റെ "വിജയോത്സവം" പദ്ധതിയാണ് വിജയശതമാനം വര്‍ധിപ്പിക്കാന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൈത്താങ്ങായത്. പഠനത്തില്‍ പി...

Read More »