എടച്ചേരി: കാർഷിക വികസന കർഷകക്ഷേമ വകുപ്പും ആത്മയും തൂണേരി ബ്ലോക്ക് പഞ്ചായത്തും ഭാരതീയ പ്രകൃതി കൃഷി പദ്ധതിയും സംയുക്തമായി കിസാൻ മേള കിസാൻ ഗോഷ്ഠി സംഘടിപ്പിച്ചു.

എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ, വൈസ് പ്രസിഡന്റ് എം രാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മാരായ കെ.കെ ഇന്ദിര, ബിന്ദു പുതിയോട്ടിൽ, രജീന്ദ്രൻ കപ്പള്ളി, ബ്ലോക്ക് മെമ്പർമാരായ എ.ഡാനിയ, അഡ്വ. എ സജീവൻ , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ എൻ നിഷ, ടി.കെ മോട്ടി, ടി.വി ഗോപാലൻ മാസ്റ്റർ, പി സുരേന്ദ്രൻ മാസ്റ്റർ, വത്സരാജ് മണലാട്ട് , ശിവപ്രസാദ്, എടച്ചേരി കൃഷി ഓഫീസർ എൻ.സി അശ്വതി, തൂണേരി കൃഷി അസിസ്റ്റന്റ് ഡയരക്ടർ പി.സുമാറാണി,ബ്ലോക്ക് തല കർഷക ഉപദേശകസമിതി ചെയർമാൻ എൻ.പി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പച്ചക്കറി കൃഷിയിൽ ആധുനിക കൃഷി രീതികളുടെ പ്രാധാന്യം എന്ന വിഷയത്തിൽ എം.കെ.പി മാവിലായിയും, കാർഷിക ഉല്പന്നങ്ങളുടെ സംഭരണവും വിപണനവും എന്ന വിഷയത്തിൽ പ്രസാദും ക്ലാസെടുത്തു.
കർഷകരുടെ ഉല്പന്നങ്ങൾ, പരമ്പരാഗത വിത്തിനങ്ങൾ ഔഷധ സസ്യങ്ങൾ നടീൽ വസ്തുക്കൾ, ഉല്പാദന ഉപാധികൾ, ജൈവ വളങ്ങളും ജീവാണുവളങ്ങളും ഉൾപ്പെടെയുള്ളവ സ്റ്റാളിൽ ഉണ്ടായിരുന്നു.
200 ഓളം കർഷകർ ഉൾപ്പെടെ തൂണേരി ബ്ലോക്ക് പരിധിയിൽപ്പെടുന്ന വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും മേളയിൽ പങ്കെടുത്തു.
Kisan Mela; Thuneri Block Panchayat organized Kisan Mela Kisan Gosthi