കല്ലാച്ചി: കല്ലാച്ചി മിനി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. ഈ മാസം 16 മുതൽ വീതികൂട്ടൽ പ്രവർത്തികൾ ആരംഭിക്കും. നാദാപുരം- കുറ്റ്യാടി റോഡിനെയും, കല്ലാച്ചി-വാണിമേൽ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കല്ലാച്ചി മിനി ബൈപ്പാസ്. വീതി കൂട്ടലിനായി കഴിഞ്ഞ രണ്ട് വർഷത്തോളമായി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ഉടമകൾ സ്ഥലം വിട്ടു നൽകിയത്.

എട്ടു മീറ്റർ വീതിയിലും 450 മീറ്റർ നീളത്തിലുമായി റോഡ് പരിഷ്കരണത്തിന് ഒരു കോടി രൂപയാണ് പൊതു മരാമത്ത് വകുപ്പ് അനുവദിച്ചത്. സ്ഥലം വിട്ടുകൊടുക്കുന്ന വർക്ക് പിന്നീടുള്ള നിർമ്മാണ പ്രവർത്തിക്ക് സൗകര്യമാകുന്ന തരത്തിൽ റില്യുഗിഷ്മെന്റ് സർട്ടിഫിക്കറ്റ് നൽകും.
മതിൽ നഷ്ടപ്പെടുന്നവർക്ക് അതും പുനസ്ഥാപിച്ച് നൽകും. ഇക്കാര്യങ്ങൾ ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം സൗജന്യമായി വിട്ടു നൽകാൻ തീരുമാനമായത്. ഓരോ ഉടമയ്ക്കും വിട്ടുകൊടുക്കുന്ന ഭൂമിയുടെ അളവു രേഖപ്പെടുത്തി നൽകുന്നതിനുള്ള സർവ്വേയും കുറ്റിയടിക്കലും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലിയുടെ നേതൃത്വത്തിൽ നടന്നു.
രവീന്ദ്രൻ കപ്പള്ളി, പി.പി ബാലകൃഷ്ണൻ, സി.വി നിഷ മനോജ്, കരിമ്പിൽ ദിവാകരൻ സി എച്ച് ദിനേശൻ, കെ ടി കെ ചന്ദ്രൻ, പി വി മോഹനൻ, സുഗുണൻ പങ്കെടുത്തു.
becomes reality; Kallachi mini bypass to reality