തൂണേരി: (nadapuram.truevisionnews.com) ഒരു ചിരട്ടയിൽ മൂന്ന് തേങ്ങ നിങ്ങൾ കണ്ടിട്ടുണ്ടോ?...എന്നാൽ അങ്ങനെയൊന്നുണ്ട്.
വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായിരിക്കുകയാണ് കോടഞ്ചേരി വെള്ളച്ചാലിൽ കുഞ്ഞമ്മദിന്റെ വീട്ടിൽ പൊട്ടിച്ച തേങ്ങ.
സ്വന്തം വീട്ടുവളപ്പിൽ നാട്ടു വളർത്തിയ തെങ്ങിൽ നിന്നാണ് ഈ തേങ്ങ ലഭിച്ചത്. ഇന്ന് രാവിലെ കുഞ്ഞമ്മദ് വിൽക്കാൻ വേണ്ടി തേങ്ങ പൊട്ടിച്ചപ്പോഴാണ് ഒരു ചിരട്ടയിൽ മൂന്ന് തേങ്ങ കണ്ടത്.
പ്രദേശത്ത് ആരും ഇതുവരെ കാണാത്ത സംഭവമാണിത്.
തേങ്ങ പൊടിച്ചു കഴിഞ്ഞാൽ മൂന്ന് തൈയ്യായിട്ടാണ് വളർന്നു വരിക. അതുകൊണ്ട് തന്നെ പ്രദേശത്തുള്ളവർക്ക് കാണാനായി തേങ്ങ മാറ്റിവെച്ചിരിക്കുകയാണ് കുഞ്ഞമ്മദും വീട്ടുകാരും.
നിരവധി പേരാണ് ഈ അപൂർവ കാഴ്ച കാണാനായി കുഞ്ഞമ്മദിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്.
കുഞ്ഞമ്മദ് വർഷങ്ങളായി പ്രവാസിയാണ്.
#Cracked #coconut #Kunjamammad #house #curiosity #local #residents