Featured

മാപ്പത്തോൺ; വാണിമേലിൽ തുടക്കമായി

News |
Mar 18, 2023 12:39 PM

 വാണിമേൽ: ഗ്രാമ പഞ്ചായത്തിൽ മാപ്പത്തോൺ ആരംഭിച്ചു. ഹരിത കേരളം മിഷൻ, ഐ ടി മിഷൻ, റി ബിൽഡ് കേരള എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ പശ്ചിമഘട്ട മലനിരകളിലെ നീർചാൽ ശൃംഖലകളെ വീണ്ടെടുക്കുന്നതിനുള്ള സർവ്വേയാണ് മാപ്പത്തോൺ.


കഴിഞ്ഞ 2018, 19 വർഷം മുതൽ ഉണ്ടായി കൊണ്ടിരിക്കുന്ന അതിതീവ്ര മഴ ഉരുൾപൊട്ടലിനും പ്രളയത്തിനും കാരണമായിക്കൊണ്ടിരിക്കുകയാണ്. അതിതീവ്ര മഴയിലൂടെ ഉണ്ടാകുന്ന വെള്ളം പലപ്പോഴും സുഗമമായി ഒഴുകി പോകാതെ മലമുകളിലെ മണ്ണിൽ സംഭരിക്കുകയും മണ്ണിന് താങ്ങാവുന്നതിലധിക മാവുമ്പോൾ ഉരുൾപൊട്ടലായി മാറുകയും ചെയ്യുന്നു.


ഇതു വഴി മണ്ണും കല്ലും മരങ്ങളും ഒന്നാകെ താഴോട്ടേക്ക് പതിക്കുകയും ജീവനും ജീവനോപാധികളും വീടും തുടങ്ങി എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ഓരോ വർഷക്കാലവും ഭീതിയുടെയും അനിശ്ചിതത്യത്തിൻ്റേതുമാകുന്നു. ഒഴുകി എത്തുന്ന വെള്ളം താണ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കുന്നു. അവിടേയും മനുഷ്യർ ദുരിതത്തിലാകുന്നു. ജനപ്രതിനിധി കൾക്കും, സന്നദ്ധ പ്രവർത്തകർക്കും ഉറക്കമില്ലാത്ത ദിനങ്ങളാകുന്നു. നീർച്ചാലുകളുടെ നിലവിലെ സ്ഥിതി പഠിച്ച് വെള്ളം സുഖമായി ഒഴുകി പോകുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക എന്നതാണ് സർവ്വേ കൊണ്ട് ഉദ്ദേശിക്കുന്നത്.


ഇതു വഴി മലയോരങ്ങളിലെ ജനജീവിതം സുരക്ഷിതമാക്കുക എന്നത് ലക്ഷ്യവുമാണ്. വാണിമേൽ ഗ്രാമ പഞ്ചായത്ത്തല സർവ്വേയുടെ ഉദ്ഘാടനം വാണിമേൽ ജുമാ മസ്ജിദിന് സമീപം പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു ചെയ്തു.വൈ. പ്രസിഡണ്ട് സെൽമ രാജു അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംകമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ, മെമ്പർമാരായ മജീദ്, റസാഖ്, സംസാരിച്ചു.ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ കെ.കുഞ്ഞിരാമൻ വിശദീകരണം നടത്തി. വാർഡ്‌ മെമ്പർ റസാഖ് സ്വഗതവുംഅസി.സെക്രട്ടറി ഇബ്രാഹിം നന്ദിയും പറഞ്ഞു.

Mapathon; It started in the vanimel

Next TV

Top Stories