എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്തിൽ കട്ടിൽ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം നടത്തിയത്. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മിനി ടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു.

85 വയോജനങ്ങൾക്കാണ് പദ്ധതി പ്രകാരം കട്ടിലുകൾ നൽകിയത്.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ,മറ്റു ജനപ്രതിനിധികൾ സംസാരിച്ചു. ഐ.സി.സി.എസ് സൂപ്പർവൈസർ അമ്പിളി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
bed delivery; The elderly are relieved