എടച്ചേരി : ചോമ്പാല ഉപജില്ല സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്കീമ ചോമ്പാലയുടെ നേതൃത്വത്തിൽ "ഉണർവ് 23" എന്ന പരിപാടിയിൽ എൽ എസ് എസ്, യു എസ് എസ്, ന്യൂ മാത്‍സ്,ഇൻസ്പെയർ അവാർഡ്,പരിസ്ഥിതി ദിന ഷോർട്ട് ഫിലിം എന്നീ മേഖലകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച വിദ്യാലയങ്ങളെയും വിദ്യാർത്ഥികളെയും SCERT KERALA യുടെ അക്കാദമിക മികവ് പുരസ്കാരം ലഭിച്ച എടച്ചേരി നോർത്ത് യുപി സ്കൂളിനെയും അനുമോദിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷരീഫ കൊളക്കോട്ട് അധ്യക്ഷത വഹിച്ചു. തൂണേരി ബി പി സി കെ കെ മനോജ് ഉപഹാരങ്ങൾ നൽകി. പ്രേംജിത്ത് വി ആർ (കോഴിക്കോട് ഡയറ്റ് ഫാക്കൽറ്റി ) മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ എം ആർ വിജയൻ സ്വാഗതവും സ്കീമ ചോമ്പാല കോ : ഓഡിനേറ്റർ മനോജൻ ടി.കെ നന്ദിയും പറഞ്ഞു. എൻവിഎ റഹ്മാൻ (എച്ച് എം ഫോറം കൺവീനർ) എടച്ചേരി എം എൽ പി സ്കൂൾ പ്രധാനധ്യാപിക കെ കെ പ്രമീള, അധ്യാപക സംഘടന പ്രതിനിധികളായ എ. കെ അബ്ദുള്ള, മനോജൻ കെ, നിജിത്ത് പി,സിദ്ദീഖ് എന്നിവർ ആശംസകൾ നേർന്നു.
Schema Chompala with recognition for academic excellence