നാദാപുരം: മീഡിയ വൺ ബിസിനസ് എക്സലൻസി അവാർഡ് ജേതാവ് അബുദാബി യിലെ അൽ ഇർഷാദ് ഗ്രൂപ്പ് ചെയർമാനും AIIET അംഗവുമായ യൂനുസ് ഹസ്സന് പുളിയവ് നാഷണൽ കോളേജിൽ ആദരവ് . പാണക്കാട് സയയിദ്മുനവ്വർ അലി ശിഹാബ് തങ്ങൾ ഉപഹാരം കൈമാറി .കോളേജിൽ സ്റ്റുഡൻ്റ്സ് ഏറ്റെടുത്ത് നടത്തുന്ന ജാരിയ റിലീഫ് കമ്മറ്റി പ്രഖ്യാപനം മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു .

AIIET ചെയർമാൻ അബ്ദുല്ല വയലോളി, സെക്രട്ടറി കുഞ്ഞബ്ദുല്ല മരുന്നോളി, സി.കെ സുബൈർ, എംകെ അഷ്റഫ് നിർമ്മാണ കമ്മറ്റി ചെയർമാർ കെ കെ അബൂബക്കർ ഹാജി, സി.കെ ഉസ്മാൻ ഹാജി , നിടുന്തോൾ മൂസ്സഹാജി, തോടുവയിൽ മഹമൂദ്, വൈസ് പ്രിൻിപ്പൽ ഷിംജിത്ത്, സുഹാസ്, ഫായിസ് സി.കെ, ഹിഷാം കെ.എം ഹംസ , കൊടക്കാട് കുഞ്ഞബ്ദുല്ല ഹാജി തുടങ്ങി യവർ പങ്കെടുത്തു.
Excellence Award; Al Irshad Group Chairman Younus Hassan was felicitated