നാദാപുരം : അഡ്വക്കേറ്റ് ക്ലർക്ക് വെൽഫെയർ ഫണ്ട് കമ്മിറ്റി അഡ്വക്കേറ്റ് ക്ലർക്ക്മാരുടെ മക്കൾക്ക് ഏർപെടുത്തിയ മൊമെൻ്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു.
പ്ലസ് ടു വിന് മുഴുവൻ വിഷയത്തിലും A+ നേടിയ നാദാപുരം കോടതിയിലെ അഡ്വക്കേറ്റ് ക്ലർക്ക് പി. കെ . പ്രമോദ് _ സുജിത ദമ്പതികളുടെ മകൾ പുണ്യ എസ് പ്രമോദിന് വേണ്ടി നാദാപുരം ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. എം.സിജു ഉപഹാരം പുണ്യ യുടെ രക്ഷിതാക്കൾക്ക് നൽകി. ക്ലർക്ക് അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് സത്യാനന്തൻ അധ്യക്ഷത വഹിച്ചു. കെ. ബാബു, സെക്രട്ടറി കെ.പി അനില എന്നിവർ സംസാരിച്ചു.
approved; Momentum and cash award to children of clerks