അരൂർ:(nadapuram.truevisionnews.com) എം. എസ്. എഫ് പ്രവർത്തകരെ വണ്ടി തടഞ്ഞ് നിർത്തി ആക്രമിച്ച സി. പി. എം ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു. മുഹമ്മദ് ത്വൽഹത്ത്, ടി. കെ ഫാസിൽ, എന്നിവരെയാണ് വണ്ടി തടഞ്ഞ് നിർത്തി ആക്രമിച്ചത്.
പരിക്കേറ്റ മുഹമ്മദ് ത്വൽഹത്തിനെ സന്ദർഷിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം എസ് എഫ് പ്രവർത്തകരെ അന്യായമായി ആക്രമിച്ച നിരവധി ക്രിമിനൽ കേസിലെ പ്രതി കൂടിയായ സി പി എം നേതാവിനെതിരെ വധശ്രമത്തിന് കേസെടുക്കാൻ പോലീസ് തയ്യാറാകണമെന്ന് പാറക്കൽ ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ ടി അബ്ദുറഹ്മാൻ പ്രദേഷിക ലീഗ് നേതാക്കളായ എം കെ സൂപ്പി ഹാജി, മുഹമ്മദ് യാസീൻ, വി പി മുഹമ്മദ് ടി കെ അൻഷാദ്, എ പി സാബിത്ത് എന്നിവർ കൂടെയുണ്ടായിരുന്നു.
Parakkal Abdullah demanded CPM leader who attacked MSF workers should be arrested