നാദാപുരം :മെക് സെവൻ ഹെൽത് ക്ലബ് നാദാപുരം ഏരിയ മെഗാ സംഗമം വാണിമേൽ പാലം സ്റ്റേഡിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. എട്ട് യൂണിറ്റുകളിൽ നിന്നായി വനിതകൾ ഉൾപ്പെടെ 500- ഓളം അംഗങ്ങൾ സംഗമത്തിൽ പങ്കാളികളായി. ക്യാപ്റ്റൻ ഡോ. സലാഹുദ്ധീൻ ഡ്രില്ലിന് നേതൃത്വം നൽകി.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. വി മുഹമ്മദ് അലി മുഖ്യാതിഥിയായി. അബ്ബാസ് കണേക്കൽ അധ്യക്ഷത വഹിച്ചു. നോർത്ത് സോൺ കോഡിനേറ്റർ ഇസ്മായിൽ മുജദ്ദിതി, ജില്ല കോഡിനേറ്റർമാരായ എൻ കെ മുഹമ്മദ്,ഹഫ്‌സത്ത് ടീച്ചർ, ഡോ. മിന്ന നാസർ, മുസ്തഫ കുന്നുമ്മൽ, ഷൌക്കത് മാസ്റ്റർ, എം എ വാണിമേൽ, ഇ സിദ്ദിഖ് സംസാരിച്ചു.
Mec Seven Health Club area gathering