തൂണേരി: (nadapuram.truevisionnews.com) പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൂണേരിയിൽ പ്രവർത്തിക്കുന്ന ഐടിഐക്ക് പുതുതായി നിർമിച്ച കെട്ടിടം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. 1.36 ഏക്കറിൽ അഞ്ച് കോടി രൂപ ചെലവിലാണ് തൂണേരി ടൗണിന് സമീപം ബഹുനില കെട്ടിടം നിർമിച്ചത്. എ കെ ബാലൻ മന്ത്രിയായിരുന്ന കാലത്താണ് കെട്ടിടം അനുവദിച്ചത്.

ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. മുൻ മന്ത്രി എ കെ ബാലൻ മുഖ്യാതിഥിയായി. കെ കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, പഞ്ചായത്ത് പ്രസി ഡന്റ് സുധ സത്യൻ, ജനപ്രതിനി ധികളായ വളപ്പിൽ കുഞ്ഞമ്മദ്, ടി ജിമേഷ്, ടി എൻ രഞ്ജിത്ത്, ട്രെയി നിങ് ഇൻസ്പെക്ടർ എ ബാബുരാ ജൻ, രാഷ്ട്രീയ പാർടി പ്രതിനിധി കളായ സി എച്ച് മോഹനൻ, ശ്രീ ജിത്ത് മുടപ്പിലായി, അശോകൻ തൂണേരി, മുഹമ്മദ് ബംഗ്ലത്ത്, രവി വെള്ളൂർ എന്നിവർ സംസാരിച്ചു. കെ കെ ഷാജു സ്വാഗതവും കെ പി ഷാജി നന്ദിയും പറഞ്ഞു.
ORKelu inaugurated Thooneri ITI building