എടച്ചേരി : സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന തണ്ണീർ പന്തലിന്റെ ഭാഗമായി എടച്ചേരി സർവീസ് സഹകരണ ബേങ്കിന്റെ തണ്ണീർ പന്തൽ എടച്ചേരി സബ് ഇൻസ്പെക്ടർ ആൻ ഫി റസൽ ഉദ്ഘാടനം ചെയ്തു.

ബേങ്ക് പ്രസിഡണ്ട് പി കെ ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.പി നിധിഷ് സ്വാഗതം പറഞ്ഞു. വി.രാജീവ്, എം സുരേന്ദ്രൻ .സി കെ ദിനേശൻ . ടി കെ അമൽ രാജ് . പ്രജീഷ് പുന്നോളി , ഇ.എം കിരൺ ലാൽ എന്നിവർ സംസാരിച്ചു.
The Thanneer Pandal of Edachery Service Co-operative Bank was inaugurated