എടച്ചേരി : പുരോഗമന കലാസാഹിത്യാസംഘം വെള്ളൂർ യൂണിറ്റ് കൈരളി ഗ്രന്ഥലയം കോടഞ്ചേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇ. എം. എസ്സും. കേരള നവോത്ഥനാവും എന്ന സെമിനാർ നടത്തി. കേളുവേട്ടൻ പഠനഗവേഷണകേന്ദ്രം ഡയരക്ടർ കെ. ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.

പു. ക. സ മേഖല സെക്രട്ടറി വള്ളിൽ രാജീവൻ, ഗ്രന്ഥശാല താലൂക്ക് കമ്മിറ്റി അംഗം കനവത്ത് രവി,പു. ക. സ. മേഖല കമ്മിറ്റി അംഗം എം. എൻ. രാജൻ എന്നിവർ സംസാരിച്ചു. വെള്ളൂർ യൂണിറ്റ് സെക്രട്ടറി വി. വി. അശോകൻ അധ്യക്ഷത വഹിച്ചു. ഇ.ടി വത്സലൻ ഏകപാത്ര നാടകം അവതരിപ്പിച്ചു. കൈരളി ഗ്രന്ഥാലയം സെക്രട്ടറി രമേശൻ. സി. കെ സ്വാഗതവും കെ സുരേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
EMS and Kerala Renaissance conducted the seminar