പാറക്കടവ്: ചെക്യാട് അടച്ചിട്ട വീട്ടിൽ തീപ്പിടുത്തം. താനക്കോട്ടൂർ പറയറാട്ട് ഹാജിറയുടെ അടച്ചിട്ട വീട്ടിലാണ് തീ പിടിച്ചത് .ഇന്ന് രാത്രി വൈകുന്നേരം 7 മണിയോടെ കൂടിയാണ് തീപിടുത്തം.

വീടിന്റെ പുറകുവശത്തെ മുറിയിൽ സൂക്ഷിച്ച മര ഉ രുപ്പടികളും, അടുക്കളയുടെ മുകൾ ഭാഗത്ത് സൂക്ഷിച്ച തേങ്ങകളും വിറകും തീപിടുത്തത്തിൽ ഭാഗികമായി കത്തി നശിച്ചു.
ഏകദേശം 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.നാദാപുരത്തു നിന്നും അസി : സ്റ്റേഷൻ ഓഫീസർമാരായ കെ സി സുജേ ഷ് കുമാർ, കെ.എം ഷമേജിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസുമാരായ ഇ.കെ നികേഷ്, സി.കെ ഷൈജേഷ്, എൻ കെ അഖിൽ ടി.കെ വൈഷ്ണവ് ജിത്ത്, എം സജീഷ്, എം.ജയേഷ് എന്നിവർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
A fire broke out in a closed house in Chekyat; Wooden sticks, coconuts and firewood were burnt