കല്ലാച്ചി : കല്ലാച്ചി സി. കുമാരൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ അവധിക്കാല വായനക്ക് കുട്ടികൾക്കുള്ള പുസ്തക വിതരണം ആരംഭിച്ചു. കല്ലാച്ചിയിലെ സി. കുമാരൻ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ യുവകലാസാഹിതി ജില്ലാ പ്രസിഡണ്ടും എഴുത്തുകാരനുമായ ഡോ.ശശികുമാർ പുറമേരി വിതരണോൽഘാടനം നിർവ്വഹിച്ചു.

കവി ശ്രീനി എടച്ചേരി മുഖ്യാഥിതിയായി. ലൈബ്രറി പ്രസിഡണ്ട് അഡ്വ.പി. ഗവാസ് അദ്ധ്യക്ഷത വഹിച്ചു. എം.ടി. ബാലൻ, മോഹനൻ മാസ്റ്റർ ടി. സുഗതൻ, വി.പി. ശശിധരൻ മാസ്റ്റർ, വൈശാഖ് കല്ലാച്ചി എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറി സെക്രട്ടറി സുരേന്ദ്രൻ തൂണേരി സ്വാഗതവും സന്തോഷ് കക്കാട്ട് നന്ദിയും പറഞ്ഞു. കുട്ടികളുടെ കവിതാലാപനവും സംഘടിപ്പിച്ചു.
Holiday Reading: Children's Book Distribution Begins