നാദാപുരം : (nadapuramnews.in)ഞായറാഴ്ച വളയത്ത് നിന്ന് കാണാതായ മധ്യവയസ്കനെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം നീലാണ്ടുമ്മൽ സ്വദേശി കുങ്കൻ നിരവുമ്മൽ കുഞ്ഞിരാമൻ (65 ) ആണ് മരിച്ചത്.

ഞായറാഴ്ച മുതൽ കുഞ്ഞിരാമനെ കാണാതായിരുന്നു. രണ്ടു ദിവസമായി നാട്ടുകാർ തിരച്ചിൽ നടത്തി വരികയാണ്. ഇന്ന് രാവിലെയാണ് നീലാണ്ടുമ്മലിലെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടത്.
നാദാപുരം ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. വാണിമേൽ സ്വദേശിയായ ഇയാൾ കുറെ വർഷങ്ങളായി വളയം നീലാണ്ടുമ്മലിലാണ് താമസം. മരണകാരണം വ്യക്തമല്ല. വളയം പൊലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
The missing man in the ring is dead in the well