തൂണേരി: (nadapuramnews.in) തൂണേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന തൂണേരി ഫെസ്റ്റിലെ ഷട്ടിൽ ബാഡ്മിൻ്റൺ മത്സരങ്ങൾ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജന:സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് എം.കെ സമീർ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു.
തൂണേരി ടൗണിൽ നടന്ന മത്സരങ്ങളുടെ ഫൈനലിൽ ആവടി മുക്കിനെ പരാജയപ്പെടുത്തി ആവോലം ശാഖ ചാമ്പ്യൻമാരായി. രണ്ട് ആഴ്ച നീണ്ട് നിൽക്കുന്ന തൂണേരി ഫെസ്റ്റിൻ്റെ ഭാഗമായി വിവിധ കലാ-കായിക മത്സരങ്ങൾ നടക്കും.
ഹമീദ് എൻ.ടി.കെ അധ്യക്ഷനായി.കെ.കെ ഹസ്സൻ മാസ്റ്റർ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, മജീദ് പുതുക്കുടി,ഫിർദൗസ് നാളൂർ, മുഹമ്മദ് പേരോട്, കെ.പി റിയാസ്, മുഹ്സിൻ വളപ്പിൽ, മബ്റൂഖ് എൻ.സി, സലാം തൂണേരി ,അഫ്സൽ വി.കെ, ആഷിഖ് പേരോട്, ഫള്ൽ തൂണേരി , അജ്മൽ പി.കെ, ഫറാസ് എന്നിവർ സംബന്ധിച്ചു.
shuttle badminton; Avolam winners in the competition organized by the Muslim Youth League Committee