നാദാപുരം: (nadapuramnews.in) ആടിയും പാടിയും പുതിയ അധ്യായന വർഷത്തെ വരവേറ്റ് പിഞ്ചുകുട്ടികൾ. രണ്ടുമാസകാലത്തെ വേനലവധിക്ക് ശേഷം വലിയ ആവേശത്തോടെയാണ് നാദാപുരത്തും വിവിധ പരിപാടികൾ അരങ്ങേറിയത്. ക്ലാസ് മുറികൾ അലങ്കരിച്ചും, ബലൂണുകളും, വർണ്ണക്കടലാസുകളും, തോരണങ്ങളും കൊണ്ട് വർണ്ണാഭമാക്കി.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് ആവേശത്തോടെയാണ് പ്രവേശനോത്സവം മുഴുവൻ സ്കൂളുകളിലും കൊണ്ടാടിയത്.
നാദാപുരം ഗ്രാമപഞ്ചായത്തിലെ വിഷ്ണുമംഗലം എൽ പി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ വി.എ.സി. മസ്ബൂബ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് അൻവർ സാദത്ത് കെ കെ അധ്യക്ഷത വഹിച്ചു. മാനേജർ വിനോദൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കെ.ഗീത സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.അനിത നന്ദിയും പറഞ്ഞു.
Entrance Festival; Nadapuram also got excited