നാദാപുരം : വളയം നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിർമാണത്തിലിരിക്കുന്ന വീടുകളിൽ മോഷണം. ലക്ഷക്കണക്കിന് രൂപയുടെ ഇലക്‌ട്രിക്കൽ വയറിങ് ഉപകരണങ്ങളാണ് മോഷണം പോയത്. വെള്ളിയാഴ്ച രാത്രി കല്ലാച്ചി ചീറോത്തുമുക്കിലെ ചാമക്കാലിൽ ഹാരിസിന്റെ വീട്ടിൽനിന്ന് ഒരുലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ മോഷ്‌ടിച്ചു.

കഴിഞ്ഞമാസം ഈയ്യങ്കോട് മൊട്ടേമ്മൽ നൗഷാദിന്റെ വീട്ടിൽനിന്ന് 80,000 രൂപയുടെ സാധനങ്ങളാണ് കളവുപോയത്. ജാതിയേരി കല്ലുമ്മലിലെ വീട്ടിൽനിന്ന് ഒന്നരലക്ഷത്തോളം രൂപയുടെയും ചാലപ്പുറത്തുനിന്ന് ഒരുലക്ഷത്തോളം രൂപയുടെയും സാധനങ്ങൾ മോഷണം പോയി.
എല്ലാ വീടുകളിലും സമാനരീതിയിലാണ് മോഷണം നടന്നത്. പണി പൂർത്തിയായി വൈദ്യുതി കണക്‌ഷന് അപേക്ഷ നൽകാനിരിക്കെയാണ് മോഷണം.
ഡിവിഡിയിൽ ബന്ധിപ്പിച്ച വയറുകളും എർത്ത് കോപ്പർ, വില കൂടിയ സ്വിച്ച് ബോർഡുകൾ, ബ്രേക്കർ തുടങ്ങിയവ മോഷ്ടിച്ചു. വയറിങ് രീതിയും ഇലക്‌ട്രിക്കൽ സംവിധാനവും അറിയാവുന്ന സംഘമാണ് മോഷണത്തിനുപിന്നിൽ. വീട്ടുടമസ്ഥർ നാദാപുരം, വളയം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
similar theft; Burglary in under construction houses in Kalachi and Jathieri