നാദാപുരം: കല്ലാച്ചി പയന്തോങ്ങിൽ ചേലക്കാട് വില്യാപ്പള്ളി റോഡിൽ പിക് അപ് വാൻ മതിലിലിടിച്ച് മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. ഇന്നലെ പുലർച്ച അഞ്ചര മണിയോടെയാണ് സംഭവം.
കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുപോകുന്ന പിക്ക് അപ് വാനാണ് അപകടത്തിൽ പെട്ടത്. പയന്തോങ്ങിൽ പുറയനാട്ട് സ്കൂൾ പരിസരത്തെ വളവിൽ വച്ച് വാൻ നിയന്ത്രം വിട്ട് മതിലിൽ ഇടിച്ച് റോഡിന് കുറുകെ മറിയുകയായിരുന്നു.
ആർക്കും പരിക്കില്ല. ഗതാഗതം പൂർണമായി തടസപ്പെട്ടതോടെ പുലർച്ചെ ഇതു വഴി എത്തിയ വാഹനങ്ങൾ തിരിച്ചു പോവുകയായിരുന്നു.
രാവിലെ എട്ട് മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Pick-up van crashes into wall in Payanthong; Traffic is at a standstill