---
title: "റോഡ് കൈയ്യേറ്റം; പൊതുമരാമത്ത് നിർമ്മാണത്തിന് തടസമായി കല്ലുമ്മലിൽ റോഡ് കൈയ്യേറ്റം "
english_title: "Road encroachment at Kallummal obstructs construction of public works"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12992/road-encroachment-at-kallummal-obstructs-construction-of-public-works"
published_at: "2021-11-26T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0ecb1777e2_road.jpg"
keywords: []
---

# റോഡ് കൈയ്യേറ്റം; പൊതുമരാമത്ത് നിർമ്മാണത്തിന് തടസമായി കല്ലുമ്മലിൽ റോഡ് കൈയ്യേറ്റം 

> **Lead Summary:** **നാദാപുരം : **റോഡ് വികസനത്തിന് തടസ്സം നിൽക്കുന്ന തരത്തിൽ പൊതു സ്ഥലം കൈയ്യേറ്റം നടന്നിട്ടും നടപടി സ്വീകരിക്കാതെ പൊതുമരാമത്ത് അധികൃതര്‍. കല്ലാച്ചി-വളയം റോഡിൽ ഡ്രൈനേജ് നിർമ്മാണം തടസ്സപ്പെട്ടു. ഇതിനിടെ പൊതു ഡ്രൈനേജിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരെയും നടപടി ഉണ്ടായില്ല.

## Article Content

**നാദാപുരം : **റോഡ് വികസനത്തിന് തടസ്സം നിൽക്കുന്ന തരത്തിൽ പൊതു സ്ഥലം കൈയ്യേറ്റം നടന്നിട്ടും നടപടി സ്വീകരിക്കാതെ പൊതുമരാമത്ത് അധികൃതര്‍. കല്ലാച്ചി-വളയം റോഡിൽ ഡ്രൈനേജ് നിർമ്മാണം തടസ്സപ്പെട്ടു. ഇതിനിടെ പൊതു ഡ്രൈനേജിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരെയും നടപടി ഉണ്ടായില്ല.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കോടികൾ ചിലവഴിച്ചാണ് കല്ലാച്ചി-വളയം റോഡ് വികസിപ്പിക്കുന്നത്. കല്ലാച്ചി മുതൽ കല്ലുമ്മൽ വരെയുള്ള ആദ്യ റീച്ച് പ്രവൃത്തി അവസാനഘട്ടത്തിലാണ്. കല്ലുമ്മൽ മുതൽ വളയം കുറുവന്തേരി ജംഗ്ഷൻ വരെയുള്ള രണ്ടാം റീച്ച് നിർമ്മാണ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.

കല്ലുമ്മൽ ടിമ്പർ മിൽ പരിസരത്താണ് വ്യാപകമായ റോഡ് കൈയേറ്റം. ഇവിടെയുള്ള ഒരു വീട് പുന:ർനിർമ്മിക്കാൻ കരാർ എടുത്തയാൾ കോൺക്രീറ്റ് അവശിഷ്ടം നിക്ഷേപിച്ചത് റോഡരികിലാണ്.ഇവിടെ ഡ്രൈനേജ് പണി തടസപ്പെട്ടു.

ഇത് കാരണം ഇവിടെ ഒഴിവാക്കിയാണ് ഡ്രൈനേജ് പുന:ർ നിർമ്മിക്കുന്നത്. റോഡ് വികസനം കരാറുകാർ തോന്നും പടി നടത്തുകയാണെന്നും പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ഇത് വഴിതിരിഞ്ഞ് നോക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12992/road-encroachment-at-kallummal-obstructs-construction-of-public-works)