---
title: "#workshop | സംരംഭം തുടങ്ങാൻ ; സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു"
english_title: "#start # business #Entrepreneurship #workshop #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137710/start-business-entrepreneurship-workshop-organized"
published_at: "2023-08-09T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3767194ecb_workshop.jpg"
keywords: []
---

# #workshop | സംരംഭം തുടങ്ങാൻ ; സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **എടച്ചേരി: [ **കേരള സർക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ എടച്ചേരി ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജൻ എം അധ്യക്ഷത വഹിച്ചു.

## Article Content

**എടച്ചേരി: [ **കേരള സർക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ എടച്ചേരി ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജൻ എം അധ്യക്ഷത വഹിച്ചു.

തുണേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശരത് പി.ഡി സംരംഭകത്വ പ്രാധാന്യം, സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വിവിധ തരം സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ, ലൈസൻസ് നടപടി ക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ്സ് നയിച്ചു. കേരള ഗ്രാമീൺ ബാങ്ക് മനേജർ റീജ കെ, ഫീൽഡ് ഓഫീസർ ഗീതു എസ് എന്നിവർ ബാങ്ക് നടപടി ക്രമങ്ങൾ വിശദീകരിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർന്മാരായ ശ്രീജ പാലപ്പമ്പത്ത്, ഷിബിൻ ടി.കെ, ബാബു ടി.കെ, സി.പി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ നിഷ സ്വാഗതവും പഞ്ചായത്ത് ഇ ഡി ഇ അമൽ കിഷോർ എം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137710/start-business-entrepreneurship-workshop-organized)