പുറമേരി: (nadapuramnews.com) ഗ്രാമപഞ്ചായത്തിൽ വിവിധ റോഡുകളുടെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ നിർവഹിച്ചു. പുറമേരി ഏഴാം വാർഡിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 10ലക്ഷം രൂപ അനുവദിച്ച കാരളക്കണ്ടി മുക്ക് മുള്ളൻ മുക്ക് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് തുക വകയിരുത്തി പൂർത്തീകരിച്ച നടേമ്മൽ ഗോമാവുള്ള പറമ്പത്ത് റോഡ്,
ചെറ്റോള്ളതിൽ മുക്ക് - കിഴക്കയിൽ മുക്ക് റോഡ്, കണ്ടോത് മുക്ക് - അമ്പിളി കുന്ന് റോഡ് എന്നിവയുടെ ഉദ്ഘാടനവുമാണ് നിർവഹിച്ചത്. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു. വാർഡ് മെമ്പർ പി ശ്രീലത സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ ലീഗേഷ് കണ്ടോത് നന്ദിയും പറഞ്ഞു.
#MLA #inaugurated #various #roads #Purameri