പുറമേരി: (nadapuramnews.com) പുറമേരി എസ്.വി.എൽ.പി. സ്കൂളിൽ 77ആം സ്വാതന്ത്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സമീറ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു.

പ്രധാനഅധ്യാപിക എൻ. പി റാഷിദ പതാക ഉയർത്തുകയും കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി. കെ. സി അബ്ദുല്ല, റഷീദ് താജ്മഹൽ എൻ.തസ്‌ലീന, ദീപ പിലാച്ചേരി, റീജ കെ. കെ പി.അബ്ദുൽ ലത്തീഫ്, മജീദ് ഹാജി മുറിച്ചാണ്ടി, പി.സൂപ്പിഹാജി, വി.വി.മജീദ്,
എൻ.കെ.റംഷീന, സൂഫൈന ബഷീർ, സഫീറ, നിധിഷ, സ്കൂൾ ലീഡർ പാർവ്വതി എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി കളായ അനസ്. വി.കെ, കെ. ടി. കെ ജസീർ എന്നിവർ കുട്ടികൾക്ക് മധുരം നൽകി.സോഷ്യൽ സയൻസ് ക്ലബ് കൺവീനർ അനുശ്രീ അശോക് നന്ദി പ്രകാശിപ്പിച്ചു.
#IndependenceDay #Celebration #PurameriS.V.L.P.school #organized #Various #programs