പാറക്കടവ് : (nadapuramnews.com) ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗവും പഞ്ചായത്തും സംയുക്തമായി ചെക്യാട് പഞ്ചായത്തിലെ വിവിധയിടങ്ങിളിൽ നടത്തിയ പരിശോധനയിൽ 75 കിലോ നിരോധിത ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി.

മുബാറക്ക് ട്രേഡിങ് കമ്പനി,ഫ്രണ്ട്സ് സൂപ്പർ സ്റ്റോർ,ബിസ്മി ട്രേഡിങ് കമ്പനി,സജ മെറ്റൽസ്,ഫുഡ് പാലസ് ഹോട്ടൽ , പി സി സ്റ്റോർ കുറുവന്തേരി എന്നീ കടകളിൽ നിന്നുമാണ് നിരോധിത വസ്തുക്കൾ. ഒപ്പം ഉടമകൾക്ക് പിഴയും ചുമത്തി.ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്
ലീഡർ എൻ എം രമേശൻ, ജില്ലാ ശുചിത്വ മിഷൻ അംഗം രാധാകൃഷ്ണൻ,സീനിയർ ക്ലർക്ക് ഷാമേജ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബാബുരാജ്,ക്ലാർക്ക്മാരായ കെ കെ ഷീജ, സി കെ ഷൈനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു
#75 kg #banned #plastic #seized #inspection #Chekyadupanchayath