പുറമേരി: (nadapuramnews.com) കർഷക ദിനത്തിൽ പുറമേരി ഗ്രാമപഞ്ചായത്ത് കർഷകരെ ആദരിച്ചു. പുറമേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

തൂണേരി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ മികച്ച കർഷകരെ ആദരിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിജിഷ കെ.എം, ബീന കല്ലിൽ, പഞ്ചായത്ത് സെക്രട്ടറി സിന്ധു പി ജി, കൃഷി ഓഫീസർ ശ്രീജിത ബാബു, കൃഷി അസിസ്റ്റന്റ് പളനി സ്വാമി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
#Farmers'Day #Farmers #honored #Purameri