പുറമേരി : (truevisionnews.com) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പുറമേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മോട്ടോർ തൊഴിലാളി മാർച്ചും ധർണ്ണയും. ഓട്ടോ - ടാക്സി - ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് പാർക്കിങ്ങ് സ്റ്റാന്റുകൾ അനുവദിക്കുക , തൊഴിലാളി പ്രതിനിധികളെ

ഉൾപ്പെടുത്തി ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റി പുന:സംഘടിപ്പിക്കുക, പ്രധാനപ്പെട്ട പാർക്കിംങ്ങ് കേന്ദ്രങ്ങളിൽ ശുചി മുറി സ്ഥാപിക്കുക, തൊഴിലാളികൾക്ക് അനുകൂലമായി സമഗ്ര മോട്ടോർ വാഹന നയം രൂപീകരിക്കുക എന്നീ അവശ്യങ്ങളുന്നയിച്ചു കൊണ്ടായിരുന്നു സമരം.
മാർച്ചും ധർണ്ണയും സി.പി.ഐ.എം പുറമേരി ലോക്കൽ സെക്രട്ടറി കെ.ടി.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.ടി.കെ. മനോജൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി ഏ ടി.കെ.ഭാസ്കരൻ , തോലേരി രാജൻ എം കെ.ഗോപാലൻ എന്നിവർ സംസാരിച്ചു. ഇ എം സുനിൽ സ്വാഗതം പറഞ്ഞു.
#Motorworkers #march #dharna #PurameriPanchayath #office