പാറക്കടവ്: (nadapuramnews.com) ജനകീയാസൂത്രണം 2022-23 പദ്ധതി പ്രകാരം തൂണേരി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച തുകയിൽ നിർമ്മിച്ച വേവം പുതിയോട്ടിൽ താഴെക്കുനി കിണറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ നിർവ്വഹിച്ചു.

പരിപാടിയിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ ഉമേഷ് സ്വാഗതം പറഞ്ഞു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര അദ്ധ്യക്ഷത വഹിച്ചു,
ചെക്ക്യാട് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി എച്ച് സമീറ, ഖാലിദ് പി വി, കുമാരൻ കെ, ബഷീർ തയ്യുള്ളതിൽ എന്നിവർ സംസാരിച്ചു. നാസർ മാസ്റ്റർ നന്ദി പറഞ്ഞു.
#Inauguration # Vevam #Puthiyotthazhakuni #well