പാറക്കടവ് : (nadapuramnews.in) ചെക്യാട് വേവത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിയ പി.കെ.കുഞ്ഞിരാമന്റെ ഏഴാമത് ചരമ വാർഷിക ദിനത്തിൽ സ്വാന്തന പരിചരണത്തിന് കൈത്താങ്ങുമായി കുടുംബാഗങ്ങൾ.

ചെക്യാട് മേഖലാ സുരക്ഷാ പെയിൻ & പാലിയേറ്റീവ് കമ്മറ്റിക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനുള്ള ഫണ്ടിലേക്ക് സംഭാവന നൽകി.
സി.പി.ഐ.(എം) ചെക്യാട് ലോക്കൽ കമ്മറ്റി അംഗവും കെ.എസ്.കെ.ടി.യു. നാദാപുരം ഏരിയാ കമ്മറ്റി അംഗംവുമായിരുന്നു പി.കെ. വേവത്തെ വീട്ടിൽ വെച്ച് സുരക്ഷാ പാലിയേറ്റീവ് ചെക്യാട് മേഖലാ ചെയർമാൻ കെ.ഷാനി ഷ്കുമാർ ഫണ്ട് ഏറ്റുവാങ്ങി. സി.പി.ഐ.(എം) വേവം ബ്രാഞ്ച് സെക്രട്ടറി കെ.വി.കുമാരൻ, പി.കെ.അനിൽ എന്നിവർ പങ്കെടുത്തു.
#PKKunjiraman #Family #members #personaltouch #PK Kunjiraman's #memorialday