#campaign | വഹൂജ് ; എം എസ് എഫ് ചെക്യാട് പഞ്ചായത്ത് ക്യാമ്പയിന് തുടക്കമായി

#campaign |  വഹൂജ് ; എം എസ് എഫ് ചെക്യാട് പഞ്ചായത്ത് ക്യാമ്പയിന് തുടക്കമായി
Aug 30, 2023 11:14 AM | By Kavya N

പാറക്കടവ്: (nadapuramnews.com)  ചെക്യാട് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ "വഹൂജ്-ആഴ്ന്നിറങ്ങിയ വേരുകളുടെ ശിഖരങ്ങളാകാം" എന്ന ക്യാമ്പയിനിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ജാതിയേരി ശാഖയിൽ ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ നിർവഹിച്ചു .

പഞ്ചായത്ത് ജനറൽ സെക്രട്ടറി നിഹാൽ കെ പി അദ്ധ്യക്ഷത വഹിച്ചു. വഹൂജ് ക്യാമ്പയിൻ കൊണ്ട് അർത്ഥമാക്കുന്നത് മുസ്ലിം ലീഗിനെ തൊട്ടറിയാം എം.എസ്.എഫിലൂടെ എന്നതാണ് . ക്യാമ്പയിനിന്റെ ഭാഗമായി എം.എസ്.എഫ് യൂണിറ്റ് കൺവെൻഷനുകൾ , എം.എസ്.എഫ് ഹരിത കൺവെൻഷനുകൾ , എം.എസ്.എഫ് ബാലകേരളം കൺവെൻഷൻ , എം.എസ്.എഫ് പഞ്ചായത്തിൽപുതിയ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

 ജില്ലാ എം എസ് എഫ് വിംഗ് കൺവീനർ അർഷാദ് കെ.വി , വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് വി.വി.കെ ജാതിയേരി , ജെ.പി ഇസ്മയിൽ മൗലവി ,വി കെ സൂപ്പി ഹാജി,റഫ്നാസ് വികെ, ഫവാസ് കെ.വി ,മുഹമ്മദ് ശീറാസി കുറുവയിൽ തുടങ്ങിയവർ പ്രസംഗിച്ചു.പഞ്ചായത്ത് എം എസ് എഫ് ട്രഷറർ എം കെ തെയ്സീർ സ്വാഗതവും വൈസ് പ്രസിഡണ്ട് മുഹമ്മദ് പുന്നോളി നന്ദിയും പറഞ്ഞു.

#Wahooj #MSF #Chekyad #Panchayath #Camp #started

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 11, 2025 01:17 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്

May 11, 2025 10:10 AM

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്...

Read More >>
Top Stories