പുറമേരി : (nadapuramnews.com) മലബാർ ആർട്സ് ക്ലബ്ബ് കോടഞ്ചേരിയുടെ വാർഷികാഘോഷവും ഓണാഘോഷവും രണ്ട് ദിവസങ്ങളിലായി നടന്നു. പരിപാടികളുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് നിർവ്വഹിച്ചു. ഡോ.സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി.

ലോഗോ ഡിസൈനർ ഷിബിൻ കരുൺ, കാഥികൻ ബാബു കോടഞ്ചേരി വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാർഡ് മെമ്പർ പി പി ലത,
ഇ.കെ രാജൻ, സുജിത് ടി, വിനോദ് ആക്കൽ എന്നിവർ സംസാരിച്ചു. പ്രാദേശിക കലാകാരന്മാർ ഒരുക്കിയ കലാവിരുന്നും ലാ മ്യൂസിക്ക ഒരുക്കിയ റാപ്പ് ബാൻഡും അഷ്ടപതി കോഴിക്കോടിന്റെ ഗാനമേളയും അരങ്ങേറി.
#Malabar #ArtsClub #AnnualCelebration #OnamCelebration