#streetplay | സ്ട്രീറ്റ് പ്ലേ ഓഫ് സ്റ്റുഡന്റ്സ് ക്യാമ്പയിനുമായി പുറമേരി പഞ്ചായത്ത്

#streetplay | സ്ട്രീറ്റ് പ്ലേ ഓഫ് സ്റ്റുഡന്റ്സ് ക്യാമ്പയിനുമായി പുറമേരി പഞ്ചായത്ത്
Sep 6, 2023 05:17 PM | By Kavya N

പുറമേരി : ഹരിതം- നിർമ്മലം - പരിശുദ്ധം പുറമേരി ക്യാമ്പയിന്റെ ഭാഗമായി സ്ട്രീറ്റ് പ്ലേ ഓഫ് സ്റ്റുഡന്റ്സ് പരിപാടിക്ക് പുറമേരി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. പരിപാടിയുടെ ഫ്ലാഗ് ഓഫ് പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.വി.കെ ജ്യോതിലക്ഷ്മി നിര്‍വഹിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കിടയിലും പൊതു ജനങ്ങള്‍ക്കിടയിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ അവബോധം സൃഷ്ടിക്കുക, പ്ലാസ്റ്റിക്ക് തരംതിരിച്ച് കൈമാറുന്നതിന് ചെറുപ്പം മുതൽ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പയിന് തുടക്കം കുറിച്ചെതെന്ന് പ്രസിഡന്‍റ് അഡ്വ.വി.കെ ജ്യോതിലക്ഷ്മി പറഞ്ഞു.

അരൂർ യു പി സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്‍റ് സി.എം വിജയന്‍, വാർഡ് മെമ്പർമാരായ കെ.എം.വിജിഷ, രവി കൂടത്താങ്കണ്ടി, ടി.പി.സീന, കെ.കെ.ബാബു, സെക്രട്ടറി പി.ജി.സിന്ധു, വി.ഇ.ഒ.അനീഷ് എന്നിവര്‍ സംബന്ധിച്ചു.

#Purameri #Panchayath #StreetPlay #Off #StudentsCampaign

Next TV

Related Stories
പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 03:05 PM

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 11, 2025 01:17 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്

May 11, 2025 10:10 AM

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്...

Read More >>
Top Stories










News Roundup