പുറമേരി: (nadapuramnews.in) പുറമേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കൂടിയിരുത്തം എക്സിക്യുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു .
ക്യാമ്പ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ച പരിപാടിയിൽ മോട്ടിവേഷൻ ട്രെയിനർ സിറാജ് പറമ്പത്ത് ക്ലാസ് എടുത്തു.
സംസ്ഥാന സമിതി അംഗം കെ.ടി.അബ്ദുറഹ്മാൻ, മണ്ഡലം വൈസ് പ്രസിഡന്റ് വി.പി.കുഞ്ഞമ്മദ് മാസ്റ്റർ, സി.കെ.പോക്കർ മാസ്റ്റർ, പ്രൊഫ: ഇ.കെ.അഹമദ്, സി.കെ ഇബ്രാഹിം, ആയിനി മൊയ്തു ഹാജി, കെ സൂപ്പി മാസ്റ്റർ, എം.എ ഗഫൂർ, മുഹമ്മദ് പുറമേരി, കിഴക്കയിൽ ഹാരിസ്, മജീദ് പനയുള്ളകണ്ടി, കെ.എം.സമീർ മാസ്റ്റർ, വി.പി.ഷക്കീൽ, ആർ.കെ. റഫീക്ക്, വി.പി.നജീബ്, വി.പി.സിനാൻ, ഷംനാദ് നെരോത്ത്, വി.കെ.റമീസ്, വി.പി.നജീബ്, എൻ.കെ. അലിമത്ത്, സബീദ കേളോത്ത് തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി എ.പി മുനീർ സ്വാഗതവും ട്രഷറർ കപ്ലികണ്ടി മജീദ് നന്ദിയും പറഞ്ഞു.
#Purameri #Panchayath #MuslimLeague #organized #executive #camp