കല്ലാച്ചി : (nadapuramnews.com) ഏറെക്കാലമായി നിലനിൽക്കുന്ന കല്ലാച്ചി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. സംസ്ഥാനപാത ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് കുണ്ടും കുഴിയും ആക്കി തീർത്തിട്ട് മാസങ്ങളായിരിക്കുകയാണ് .
കാൽനട യാത്രക്കാർക്ക് പോലും ബുദ്ധിമുട്ടാവുന്ന രീതിയിലാണ് ഇപ്പോഴത്തെ അവസ്ഥ. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്യാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് സമര പരിപാടികളുമായി മുന്നോട്ടേക്ക് പോകുന്നത്.
സമരത്തിന്റെ ആദ്യപടിയായി നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3 ന് കല്ലാച്ചിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെഎം രഘുനാഥ് അധ്യക്ഷത വഹിച്ചു. പ
രിപാടിയിൽ മോഹനൻ പാറക്കടവ്, എ സജീവൻ, പി കെ ദാമുമാസ്റ്റർ, വി വി റിനീഷ്,പി.മുരളീധരൻ എന്നിവർ സംസാരിച്ചു.
#trafficjam #Heavy #trafficjam #Kallachi #Congress #protest