വാണിമേൽ: (nadapuramnews.in) കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്ത് ഡിവൈഎഫ്ഐ വാണിമേൽ മേഖലാ കമ്മിറ്റി. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂർവ്വം' പരിപാടിയുടെ ഭാഗമായാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്.

മേഖല സെക്രട്ടറി രസിൽ എൻ പി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭക്ഷണം കൊണ്ടുപോകുന്ന വാഹനം ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം ടി പ്രദീപ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മേഖല പ്രസിഡന്റ് നിജീഷ് പി പി, ട്രഷറർ അമൽ ശേഖർ, ജിതിൻ എൻ.പി, രസിൽ, സജിൽ, അഭിനന്ദ്, അരുൺ എന്നിവർ നേതൃത്വം നൽകി.
#DYFI #Vanimel #RegionalCommittee #distributed #lunch #MedicalCollege